വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് പിതാവിന്റെ കാലിൽ തൊട്ട് അനുഗ്രഹം തേടി ഒരു മകൾ -വിഡിയോ
text_fieldsമക്കൾ ജീവിതത്തിൽ വിജയം നേടണമെന്നും അവരുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടണമെന്നതും ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. മക്കളുടെ ജീവിതം മെച്ചപ്പെടുത്താനും അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റാനും എന്തുവിട്ടുവീഴ്ച ചെയ്യാനും രക്ഷിതാക്കൾ ഒരുക്കവുമാണ്.
ഇത്തരത്തിൽ ഒരച്ഛൻ മകളെ ആശീർവദിച്ചു വിടുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരിക്കുന്നത്. വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് പൈലറ്റായ മകൾ പിതാവിന്റെ കാലിൽ തൊട്ട് അനുഗ്രഹിക്കുകയാണ്.
കാപ്റ്റർ ക്രിതദ്ന്യ ഹേൽ ആണ് ചിത്രം പങ്കുവെച്ചത്. പൈലറ്റായ മകൾ അവളുടെ പിതാവിനൊപ്പം...അദ്ദേത്തിന്റെ സന്തോഷാശ്രു...അനുഗ്രഹങ്ങൾ വാങ്ങിക്കൊണ്ടല്ലാതെ തനിക്ക് ഒന്നിനും സാധ്യമല്ല-എന്നാണ് കാപ്ഷൻ. പോസ്റ്റിനെ ഹൃദയത്തിലേറ്റിക്കഴിഞ്ഞു ആളുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

