ഒരു മാസം ഫോൺ മാറ്റിവെക്കാൻ നിങ്ങൾ തയാറാണോ.....'ഫോൺ ഫ്രീ ഫെബ്രുവരി' ചലഞ്ചുമായി ഗ്ലോബൽ സോളിഡാരിറ്റി ഫൗണ്ടേഷൻ
text_fieldsഫോൺ ഉപയോഗം കുറക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വൈറൽ കാമ്പയിനാണ് ഫോൺ-ഫ്രീ ഫെബ്രുവരി ചലഞ്ച്. ഗ്ലോബൽ സോളിഡാരിറ്റി ഫൗണ്ടേഷനാണ് ചലഞ്ചിന്റെ സംഘാടകർ. വർഷത്തിൽ ഏറ്റവും കുറവ് ദിവസങ്ങളുള്ള ഫെബ്രുവരി മാസത്തിൽ ഫോൺ ഉപയോഗം ഒഴിവാക്കുക എന്നതാണ് ചലഞ്ച്. ഫെബ്രുവരി മാസത്തിൽ ഫോൺ ഉപയോഗിക്കാതിരിക്കാൻ പ്രേരിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ സ്മാർട്ട്ഫോൺ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിടുന്ന ഒരു ആഗോള കാമ്പയിനാണ് ഫോൺ ഫ്രീ ഫെബ്രുവരി.
ഫോൺ ഉപയോഗം കുറക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
നമ്മുടെ ഓരോ നിമിഷവും മൊബൈൽ ഫോൺ നിയന്ത്രക്കുന്ന ഡിജിറ്റൽ യുഗത്തിൽ ഈ വെല്ലുവിളി ഏറ്റടുക്കാൻ ധൈര്യം കാണിക്കുന്നവർക്ക് ഈ കാമ്പയിന്റെ ഭാഗമാകാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ഫോൺ-ഫ്രീ, ഫോൺ-ഫ്ലെക്സ് എന്നിങ്ങനെ രണ്ടു തലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫോൺ-ഫ്രീ എന്നത് ഒരു മാസത്തേക്ക് പൂർണമായും ഫോൺ ഉപയോഗം ഒഴിവാക്കണമെങ്കിൽ ഫോൺ-ഫ്ലെക്സ് ഫോൺ ഉപയോഗവും സ്ക്രീൻ സമയവും കുറക്കുകയാണ് ചെയ്യുന്നത്.
സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച്, ഇന്ത്യയിലെ ശരാശരി മൊബൈൽ സ്ക്രീൻ സമയം ഒരു ദിവസം ഏകദേശം 4.77 മണിക്കൂറാണ്. അമിതമായ ഫോൺ ഉപയോഗം മൂലം കാഴ്ച പ്രശ്നങ്ങൾ, കഴുത്ത് വേദന, നടുവേദന, ഏകാന്തത, മാനസികാരോഗ്യം, ഉറക്ക അസ്വസ്ഥതകൾ എന്നിവയുൾപ്പെടെ നിരവധി ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നതായി പഠനങ്ങൾ കാണിക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മൈഗ്രൈൻ, ശാരീരിക ക്ഷമത കുറയൽ എന്നിവയും അമിതമായ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഈ കാമ്പയിന്റെ പ്രാധാന്യം നാം ശ്രദ്ധിക്കേണ്ടത്. ഫോൺ ഫ്രീ ഫെബ്രുവരി ചലഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഫോൺ ഫ്രീ ഫെബ്രുവരിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

