Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightയുവാവിന്‍റെ മൊബൈൽ...

യുവാവിന്‍റെ മൊബൈൽ ​പൊട്ടിത്തെറിച്ച്​ ബാഗ്​ കത്തി; 'വീർത്ത ബാറ്ററി'യുള്ളവർ സൂക്ഷിക്കുക

text_fields
bookmark_border
യുവാവിന്‍റെ മൊബൈൽ ​പൊട്ടിത്തെറിച്ച്​ ബാഗ്​ കത്തി; വീർത്ത ബാറ്ററിയുള്ളവർ സൂക്ഷിക്കുക
cancel

തിരക്കേറിയ ഒരു റോഡിലൂടെ നടന്നുവരുന്ന യുവാവിന്‍റെ ബാഗിന്​ പെട്ടന്ന്​ തീപിടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്​. ബാഗിലുണ്ടായിരുന്ന മൊബൈൽ പൊട്ടിത്തെറിച്ച്​ തീപിടിക്കുകയായിരുന്നു. ​ൈചനയിൽ നടന്ന സംഭവം പഴയ ഫോണുകൾ ഉപയോഗിക്കുന്നവർക്കുള്ള മുന്നറിയിപ്പ്​ എന്ന നിലക്കാണ്​ പലരും പങ്കുവെച്ചിരിക്കുന്നത്​.

ഒരു യുവതിക്കൊപ്പം നടന്നുവരുന്ന യുവാവിന്‍റെ തോളിലൂടെ മുമ്പിലേക്കിട്ട ബാഗിൽ നിന്ന്​ പെട്ടന്ന്​ തീ ഉയരുന്നതാണ്​ വിഡിയോയിലുള്ളത്​. പരിഭ്രാന്തനായ യുവാവ് ബാഗ് വലിച്ചൂരി എറിഞ്ഞു. ഭാഗ്യം കൊണ്ടാണ് കൂടുതല്‍ അപകടങ്ങളില്ലാതെ രക്ഷപ്പെട്ടത്. ഇവർ നിൽക്കുന്നതിന്‍റെ ഇരുവശത്തും നിരവധി ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. ഇവർക്ക്​ പിന്നിലും ഇരുചക്രവാഹനം വരുന്നുണ്ട്​. ഒരല്‍പ്പം ശ്രദ്ധ തെറ്റിയിരുന്നെങ്കില്‍ അവിടെ കൂട്ട തീപിടുത്തം ഉണ്ടാകുമായിരുന്നു.

സൗത്ത് ചൈന മോർണിങ് പോസ്റ്റാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാവിന്‍റെ കൈക്ക്​ പൊള്ളലേറ്റിട്ടുണ്ട്​. തീയൂടെ ചൂടേറ്റ് മുടിയും പുരികവും കരിയുകയും ചെയ്​തു. ത​േന്‍റത്​ 2016ൽ വാങ്ങിയ ഫോൺ ആണെന്നും ഇതുവരെ ബാറ്ററി മാറ്റിയിട്ടില്ലെന്നും യുവാവ്​ പറഞ്ഞതായി സൗത്ത് ചൈന മോർണിങ് പോസ്റ്റ്​ റിപ്പോർട്ട്​ ചെയ്യുന്നു.

ഇതോടെ പഴയ ഫോൺ ഉപയോഗിക്കുന്നതിന്‍റെ അപകടങ്ങളെ കുറിച്ചുള്ള ചർച്ചയായി സമൂഹ മാധ്യമങ്ങളിൽ. അഞ്ച്​ വർഷം പഴക്കമുള്ള ഫോൺ ആണെങ്കിൽ തീർച്ചയായും ബാറ്ററി 'വീർത്തിട്ടുണ്ടാകുമെന്നും' അത്​ മാറ്റാതിരുന്നതാണ്​ അപകടത്തിന്​ കാരണമായതെന്നും ചിലർ ചൂണ്ടിക്കാട്ടി. തന്‍റെ ഫോണിന്‍റെ ബാറ്ററി രണ്ട്​ വർഷം കൊണ്ട്​ തന്നെ 'വീർത്തതായാണ്​' ഒരാൾ കമന്‍റ്​ ചെയ്​തത്​. ഇത്തരം പഴയ ബാറ്ററി പവർ ബാങ്കിൽ ചാർജ്​ ചെയ്​ത്​ ബാഗിലിട്ടതാകാം അപകടകാരണമെന്നും ചിലർ അഭിപ്രായ​പ്പെട്ടു. ദിവസവും പുതിയ ഫോൺ വിപണിയിലിറക്കുന്ന ചൈനക്കാർ എന്തിനാണ്​ പഴയ ഫോണുകൾ കൊണ്ടുനടക്കുന്നതെന്ന്​ പരിഹസിച്ചവരുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videosmobile catches fire
News Summary - Phone catches fire inside man’s bag in China
Next Story