Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2022 4:53 PM GMT Updated On
date_range 2022-07-30T22:35:36+05:30മയക്കുമരുന്ന് ഗ്യാങ്ങിനൊപ്പം കീഴടങ്ങി വളർത്തുനായയും; വിഡിയോ വൈറൽ
text_fieldsപിടിയിലായ മയക്കുമരുന്ന് ഗ്യാങ്ങിനൊപ്പം കീഴടങ്ങി നിലത്തുകിടക്കുന്ന വളർത്തുനായയുടെ വിഡിയോ വൈറലാകുന്നു. ബ്രസീലിലെ സാവോപോളോയിലെ ഹോർട്ടോലാൻഡിയയിലാണ് സംഭവം. പൊലീസ് പിടിയിലായ മൂന്നംഗ സംഘത്തിൽനിന്ന് 1.1 ടൺ കഞ്ചാവ് പിടിച്ചെടുത്തു.
റെയ്ഡിനിടെ പൊലീസ് മൂന്ന് പ്രതികളുടെയും കൈകൾ പിറകിൽ കെട്ടി തറയിൽ കമഴ്ത്തി കിടത്തിയിരുന്നു. ഇവർക്കൊപ്പമാണ് വളർത്തുനായയും അതേരീതിയിൽ നിലത്തുകിടന്നത്. പ്രതികൾ പിടിയിലായ വീടിന് സമീപത്തെ ഭൂമിയുടെ ഉടമയായ സ്ത്രീക്കൊപ്പമാണ് നായ കഴിഞ്ഞിരുന്നത്. നായയുടെ വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
Video credit: Metro.co.uk
സാവോപോളോയിലെ കാമ്പിനാസിലും പരിസരത്തും വിൽക്കാൻ ഉദ്ദേശിച്ചിരുന്നതാണ് മയക്കുമരുന്നെന്ന് പൊലീസ് പറയുന്നു. പിടയിലായ വീട്ടുടമ ഉൾപ്പെടെയുള്ളവരെ അമേരിക്കാനയിലെ നാർകോട്ടിക് പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
Next Story