Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra modi
cancel
Homechevron_rightSocial Mediachevron_rightViralchevron_rightവിഡ്ഡി ദിനമല്ല 'മോദി...

വിഡ്ഡി ദിനമല്ല 'മോദി ദിവസ്​'; 'അക്കൗണ്ടിലെത്തിയ' 15 ലക്ഷവും അച്ചാ ദിനും ഓർത്തെടുത്ത്​ സമൂഹമാധ്യമങ്ങൾ

text_fields
bookmark_border

ന്യൂഡൽഹി: ലോകമെമ്പാടും ഏപ്രിൽ ഒന്നിന്​ വിഡ്ഡിദിനം ആഘോഷിക്കു​േമ്പാൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്​ 'ദേശീയ നുണ ദിന'വും 'മോദി ദിവസും'. പ്രധാനമന്ത്രി നരേന്ദ്രമോദി​െയയും ബി.ജെ.പിയും പരിഹസിച്ചാണ്​ സാമൂഹിക മാധ്യമങ്ങൾ ലോക വിഡ്ഡിദിനം 'ദേശീയ നുണ ദിന'മായി ആഘോഷിക്കുന്നത്​. ഇതിനുപുറമെ 'മോദി ദിവസ്​' ഹാഷ്​ടാഗും ട്വിറ്ററിൽ ട്രെൻഡിങ്ങായി.

മോദിയും കൂട്ടരും നുണ വാഗ്​ദാനങ്ങളാണ്​ നൽകുന്നതെന്നും തെ​രഞ്ഞെടുപ്പിന്​ മുമ്പുള്ള വാഗ്​ദാനങ്ങൾ മാത്രമാണിവയെന്നും സമൂഹമാധ്യമങ്ങൾ പറയുന്നു. ദേശീയ നുണ ദിനം, മോദി ദിവസ്​ എന്നീ ഹാഷ്​ടാഗുകൾക്ക്​ കീഴിൽ ആയിരക്കണക്കിന്​ ട്വീറ്റുകളാണെത്തിയത്​.

ബി.ജെ.പിയും നരേ​ന്ദ്രമോദിയും ജനങ്ങൾക്ക്​ നൽകിയ വാഗ്​ദാനങ്ങൾ വിവരിച്ചാണ്​ ട്വീറ്റുകൾ. എല്ലാവരുടെയും ബാങ്ക്​ അക്കൗണ്ടുകളിൽ 15 ലക്ഷം ​രൂപ നിക്ഷേപിക്കുമെന്ന വാഗ്​ദാനം, ജി.ഡി.പി തകർച്ച, സ്​ത്രീ സുരക്ഷ, ​െപാതു മേഖല സ്​ഥാപനങ്ങളുടെ സ്വകാര്യവത്​കരണം, ​മെയ്​ക്ക്​ ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ട്​ അപ്​ ഇന്ത്യ, സ്​കിൽ ഇന്ത്യ, കള്ളപ്പണം, രണ്ടു കോടി പേർക്ക്​ തൊഴിൽ, ബുള്ളറ്റ്​ ട്രെയിൻ, വിലക്കയറ്റം, ഇന്ധനവില വർധന തുടങ്ങിയ വാഗ്​ദാനങ്ങളെല്ലാം ട്വിറ്ററാറ്റികൾ ഒാർത്തെടുത്തു.

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ സംഘടനയായ കിസാൻ ഏക്​ത മോർച്ചയും 'ദേശീയ നുണ ദിനം' എന്ന ഹാഷ്​ടാഗിൽ ട്വീറ്റുമായെത്തി. 'അച്ചാ ദിൻ, ജി.ഡി.പി വളർച്ച, കാർഷികയിടങ്ങളിൽ ജലസേചനം, കർഷകർക്ക്​ ഇരട്ടി വരുമാനം, സ്​ത്രീ സുരക്ഷ, അഴിമതിയിൽനിന്ന്​ മോചനം. ഇതെല്ലാം മോദിയുടെ വാഗ്​ദാന നുണകളാണ്​. ഏപ്രിൽ ഒന്ന്​ ദേശീയ നുണ ദിനമായി ആഘോഷിക്കാം' -കിസാൻ ഏക്​ത മോർച്ച ട്വീറ്റ്​ ​െചയ്​തു.

മോദി ദിവസത്തിനും ദേശീയ നുണ ദിനത്തിനും പുറമെ നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്​റ്റംബർ 17ന്​ സമൂഹമാധ്യമങ്ങളിൽ 'ദേശീയ തൊഴിലില്ലായ്​മ ദിന'മായി ആചരിച്ചിരുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:April FoolNational Jumla DayModi DiwasBJP
News Summary - People celebrating Modi Divas on April Fool Day NationalJumlaDay​ and Modi Diwas Trending on Twitter
Next Story