Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightവിഡിയോ ഷൂട്ടിനിടെ...

വിഡിയോ ഷൂട്ടിനിടെ ഫോണും റാഞ്ചി തത്ത പറന്നു; കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വൈറലായി

text_fields
bookmark_border
parrot 25821
cancel

തത്ത കൊത്തിപ്പറന്ന മൊബൈൽ ഫോണിൽ ചിത്രീകരിക്കപ്പെട്ട വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കൗതുകം തീർക്കുകയാണ്. വിഡിയോ ചിത്രീകരണത്തിനിടെയാണ് മൊബൈലും റാഞ്ചി തത്ത പറന്നത്. പിന്നീട് കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഒരാളുടെ കൈയിൽ നിന്നും ഫോണും റാഞ്ചി തത്ത പറക്കുന്നതോടെയാണ് വിഡിയോയുടെ തുടക്കം. വീടുകൾക്ക് മുകളിലേക്ക് പറന്ന തത്ത പ്രദേശത്തിന്‍റെ മനോഹരമായ ദൃശ്യങ്ങളാണ് ഫോണിൽ ഒപ്പിയെടുത്തത്. മേൽക്കൂരയുടെയും മരങ്ങളുടെയും തെരുവുകളുടെയും ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്.

അൽപനേരം പറന്ന ശേഷം ഒരു മേൽക്കൂരയിൽ വന്നിരിക്കുന്ന തത്ത, ശബ്ദം കേൾക്കുന്നതോടെ വീണ്ടും പറക്കാൻ തുടങ്ങുന്നു. വീണ്ടും പറന്ന തത്ത പിന്നീട് ഒരു കാറിന് മുകളിൽ വന്നിരിക്കുന്നതായാണ് കാണുന്നത്.

ട്വിറ്ററിൽ നിരവധി പേരാണ് കൗതുകം നിറഞ്ഞ ഈ വിഡിയോ പങ്കുവെച്ചത്. എവിടെ നടന്ന സംഭവമാണെന്നോ എന്ന് സംഭവിച്ചതാണെന്നോ വ്യക്തമല്ല.

അതേസമയം, കൗതുകകരമായ നിരവധി കമന്‍റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്. ഡ്രോൺ ആവശ്യമില്ലെന്നും ഇങ്ങനെയൊരു തത്ത മതിയെന്നുമാണ് ഒരാൾ കമന്‍റ് ചെയ്തത്. ഇങ്ങനെ പറക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ടെന്ന് മറ്റൊരാൾ പറയുന്നു. ഈ തത്ത ഒരു ഫിലിം മേക്കറാകുമെന്നാണ് ഒരാളുടെ അഭിപ്രായം.

Show Full Article
TAGS:ParrotViral video
News Summary - Parrot flies away with a phone. What happened next is a viral video now
Next Story