ഓണത്തിന് പ്രിയ സുഹൃത്തിന്റെ വീട്ടിലെത്തി മുനവ്വറലി ശിഹാബ് തങ്ങൾ; സമൂഹ മാധ്യമങ്ങളിൽ വൈറലായി വിഡിയോ
text_fieldsകോഴിക്കോട്: സുഹൃത്തായ കോഴിക്കോട് സ്വദേശി സമന്യൂ സതീഷിന്റെ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. മേപ്പയ്യൂർ, നരക്കോട്ടെ സതീഷിന്റെ വീട്ടിലെത്തി സൗഹാർദം പുതുക്കിയതിന്റെ നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
തങ്ങളുടെ സാന്നിധ്യത്തിൽ ഓണം ആഘോഷിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറെ സന്തോഷകരവും വിലപ്പെട്ടതുമായ നിമിഷങ്ങളിലൊന്നായിരുന്നുവെന്ന് സമന്യൂ സതീഷും കുടുംബാംഗങ്ങളും പറഞ്ഞു. സ്നേഹവും സൗഹൃദവും നിറഞ്ഞ ഈ മനോഹരമായ ഒത്തുചേരലിന്റെ വിഡിയോ ഇതിനോടകം 50 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
“തങ്ങൾക്കൊപ്പം ഈ ഓണം ചെലവഴിക്കാൻ കഴിഞ്ഞത് വലിയ സന്തോഷമാണ്. എന്റെ ഹൃദയത്തിൽ എന്നും ഒരു പ്രത്യേക സ്ഥാനമുള്ള പ്രിയപ്പെട്ട വ്യക്തിയാണ് തങ്ങൾ. ഈ ഓണം എന്നും ഒരു നല്ല ഓർമയായി മനസ്സിൽ നിലനിൽക്കും. ഈ സൗഹൃദം എനിക്ക് എന്നും ഏറെ വിലപ്പെട്ടതാണ്,” എന്ന് സമന്യൂ സതീഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പ്രിയ സുഹൃത്ത് മേപ്പയൂർ നരക്കോട്ടെ സമന്യൂ സതീശന്റെ വീട്ടിൽ ഓണത്തിന് എത്തി. എല്ലാവർക്കും എന്റെ ഓണാശംസകൾ എന്നാണ് വിഡിയോ പങ്കുവെച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. കേരളത്തിന്റെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരുമയുടെയും മനോഹരമായ സന്ദേശമാണ് ഈ ഓണാഘോഷം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

