ഒമ്പത് പതിറ്റാണ്ടിന്റെ ദാമ്പത്യം; വിവാഹവാർഷികം ആഘോഷമാക്കി ചൈനയിലെ ഏറ്റവും പ്രായമേറിയ ദമ്പതികൾ -വിഡിയോ
text_fieldsവിവാഹത്തിലെ പ്രണയത്തെക്കുറിച്ചും അതിന്റെ കാലയളവിനെക്കുറിച്ചും നമ്മൾ നിരന്തരം സംസാരിക്കാറുണ്ട്. കാലത്തിനും പ്രായത്തിനും വകവെക്കാന്‍ കഴിയാത്ത ദാമ്പത്യബന്ധത്തിലെ പ്രണയത്തെ വെളിപ്പെടുത്തിത്തരുകയാണ് ചൈനയിൽ നിന്നുള്ള ദമ്പതികൾ. ചൈനയിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികളുടെ 90-ാം വിവാഹ വാർഷികമാഘോഷത്തിന്റെ വിഡിയോയാണ് ഇപ്പോൾ ഇന്‍സ്റ്റാഗ്രാമിൽ വൈറലാകുന്നത്.
ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോ എട്ട് ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടിട്ടുള്ളത്. വിഡിയോയുടെ അടിക്കുറിപ്പ് പ്രകാരം ദമ്പതികളിലെ പുരുഷന് 109 വയസും സ്ത്രീക്ക് 108 വയസുമാണുമുള്ളത്. വിവാഹവസ്ത്രങ്ങളണിഞ്ഞ് ദമ്പതികൾ ഫോട്ടോക്ക് പോസ് ചെയ്യുന്നത് വിഡിയോയിൽ കാണാം.
കാലത്തിനും പ്രായത്തിനും അതീതമായ പ്രണയത്തിന്റെ വശ്യതയെ ബോധ്യപ്പെടുത്തുന്ന മനോഹരമായ വിഡിയോയാണിതെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.

