Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
one rupee
cancel
Homechevron_rightSocial Mediachevron_rightViralchevron_rightപഴയ ഒരു രൂപ...

പഴയ ഒരു രൂപ നോട്ടുകൾക്ക്​​ ഇവിടെ വില ₹ 49,999 !!

text_fields
bookmark_border

ഒരു കാലത്ത്​ പലരും കൗതുകത്തോടെ സൂക്ഷിച്ച പഴയ നോട്ടുകൾക്കും നാണയങ്ങൾക്കും ഇന്ന്​ വില പതിനായിരങ്ങൾ. പഴയ നോട്ടുകളും നാണയങ്ങളും വിൽപ്പനക്കുവെച്ച കോയിൻ ബസാർ എന്ന വെബ്​സൈറ്റിൽനിന്ന്​ മോഹവില നൽകി താൽപ്പര്യക്കാർക്ക്​ ഇവ ഒാൺലൈനായി വാങ്ങാനാകും.

മുൻ കേന്ദ്ര ധനമന്ത്രി ഹിരുഭായ് എം. പട്ടേൽ ഒപ്പിട്ട, 1957ൽ പുറത്തിറക്കിയ ഒരു നോട്ടി​െൻറ കെട്ട്​ 44,999 രൂപക്കാണ്​ വിൽപ്പനക്ക്​ വെച്ചിരിക്കുന്നത്​. 123456 എന്ന സീരീസിലാണ്​ ഇൗ നോട്ടുകൾ ആരംഭിക്കുന്നത്​. ഇതി​െൻറ യഥാർഥ വില 49,999 രൂപയാണെന്നും ഒാഫർ പ്രകാരമാണ്​ 44,999 രൂപക്ക്​ നൽകുന്നതെന്നും​ ഇതോടൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

https://coinbazzar.com/ വെബ്​സൈറ്റിൽ കയറി ഷോപ്പ്​ എന്ന വിഭാഗം സന്ദർശിച്ചാൽ 'നോട്ട്​ ബണ്ടിൽ' എന്ന സെക്ഷൻ കാണാനാകും. ഇവിടെയാണ്​ ഇത്തരം അമൂല്യ വസ്​തുക്കൾ വാങ്ങാൻ സാധിക്കുക. ഒാരോ നോട്ടി​െൻറയും വിശദാംശങ്ങളും ഇതോടൊപ്പം കൊടുത്തിട്ടുണ്ട്​.

50​െൻറ പഴയ നോട്ടുകൾ 8,200 രൂപക്കും​ പത്തി​െൻറയും അഞ്ചി​െൻറയും നോട്ടുകൾ 2999 രൂപക്കും രണ്ട്​ രൂപ നോട്ട്​ 4,999 രൂപക്കും വാങ്ങാം. 2015ലാണ്​ ഇൗ വെബ്​സൈറ്റ്​ ആരംഭിക്കുന്നത്​. ബ്രിട്ടീഷ്​ ഇൗസ്​റ്റ്​ ഇന്ത്യ കമ്പനിയുടെ കാലത്തെ നാണയങ്ങൾ, വിദേശ രാജ്യങ്ങളിലെ കറൻസികൾ, വിവിധ മെഡലുകൾ തുടങ്ങിയവയും ഇൗ വെബ്​സൈറ്റിലൂടെ സ്വന്തമാക്കാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:one rupeecoin bazzar
News Summary - Old one rupee notes here cost 49,999 !!
Next Story