1987ൽ ഒരു കിലോ ഗോതമ്പിന് എന്തായിരുന്നു വില? വില കണ്ട് ഞെട്ടി നെറ്റിസൺസ്
text_fieldsഭക്ഷ്യസാധനങ്ങളുടെ വില അനുദിനമെന്നോണം വർധിക്കുകയാണിപ്പോൾ. 1987ൽ ഒരു കിലോഗ്രാം ഗോതമ്പിന് എന്തായിരിക്കും വിലയെന്ന് ആലോചിച്ചിട്ടുണ്ടോ? ഒരു കിലോ ഗോതമ്പിന് അന്ന് 1.6 രൂപയായിരുന്നു എന്നാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ബില്ല് സഹിതം സമൂഹമാധ്യമം വഴി പങ്കുവെച്ചിരിക്കുന്നത്. വില വിവരം കേട്ട് സ്തംഭിച്ചിരിക്കയാണ് നെറ്റിസൺസ്.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് വിറ്റ ഉൽപ്പന്നങ്ങളുടെ ബിൽ കാണിക്കുന്ന മുത്തച്ഛന്റെ "ജെ ഫോം" ആണ് പർവീൺ കസ്വാൻ പങ്കുവെച്ചത്. തന്റെ മുത്തശ്ശന് എല്ലാ രേഖകളും കേടുകൂടാതെ സൂക്ഷിച്ചുവെക്കുന്ന ശീലമുണ്ടെന്നും പർവീൺ തുടർന്നും ട്വീറ്റ് ചെയ്തു. ഒരു കർഷകന്റെ കാർഷികോൽപ്പന്നങ്ങൾ ധാന്യവിപണിയിൽ വിറ്റതിന്റെ രസീതാണ് ജെ ഫോം.
കഴിഞ്ഞ 40 വർഷമായി വിറ്റഴിച്ച വിളകളുടെ എല്ലാ രേഖകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. വീട്ടിൽ തന്നെ പഠനം നടത്താമെന്നാണ് ട്വീറ്റിന് ഒരാൾ കമന്റ് ചെയ്തത്. ജെ ഫോമിനെ കുറിച്ച് പലരും ആദ്യമായാണ് കേൾക്കുന്നതു തന്നെ. ഷെയർ ചെയ്തതിന് ശേഷം പോസ്റ്റ് 38,400ലേറെ പേരാണ് കണ്ടത്. 643 ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചു.
1987ൽ സ്വർണത്തിന്റെ വില 2570 രൂപയായിരുന്നുവെന്നും മറ്റൊരാൾ എഴുതി. പണ്ടുകാലത്ത് മുതിർന്നവർ ചെലവാക്കുന്ന ഓരോ പൈസയുടെയും കണക്കുകൾ എഴുതി വെക്കുമെന്നത് അതിശയകരമാണെന്നും അവരിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും മറ്റൊരാൾ കമന്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

