Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightകോവിഡ്​ കാലത്ത്​...

കോവിഡ്​ കാലത്ത്​ നഴ്​സിന്‍റെ വിവാഹാഭ്യർഥന ഇങ്ങനെയല്ലാതെ പിന്നെങ്ങനെ; വൈറലായി എഫ്​.ബി പോസ്റ്റ്​

text_fields
bookmark_border
കോവിഡ്​ കാലത്ത്​ നഴ്​സിന്‍റെ വിവാഹാഭ്യർഥന ഇങ്ങനെയല്ലാതെ പിന്നെങ്ങനെ; വൈറലായി എഫ്​.ബി പോസ്റ്റ്​
cancel
camera_altചിത്രം: facebook

റോം: പ്രണയാഭ്യർഥനകൾക്കായി പല മാർഗങ്ങൾ ആളുകൾ സ്വീകരിക്കാറുണ്ട്​. വ്യത്യസ്​തമായ വിവാഹാഭ്യർഥനകളിലൂടെ പ്രണയിനിയെ വിസ്​മയിപ്പിക്കാനാണ്​ ഓരോ കാമുകനും ആഗ്രഹിക്കുന്നത്​.

കോവിഡ്​ കാലത്ത്​ സ്വന്തം കാമുകിയോട്​ ഫേസ്​ബുക്കിലൂടെ വ്യത്യസ്​തമായ രീതിയിൽ വിവാഹാഭ്യർഥന നടത്തിയ ഇറ്റലിയിലെ പുരുഷ നഴ്​സായ ജോസഫ്​​ പൻജന്‍റ്​ ആണിപ്പോൾ ഫേസ്​ബുക്കിൽ താരം. ​

കോവിഡ്​ സുരക്ഷ കവചമായ പി.പി.ഇ കിറ്റിന്‍റെ​ പുറകിൽ 'കാർമലി നിങ്ങൾക്കെന്നെ വിവാഹം ചെയ്യാമോ' എന്നെഴുതിയ ചിത്രമാണ്​ പുതുവർഷത്തിൽ പൻജന്‍റ്​ എഫ്​.ബിയിൽ പോസ്റ്റ്​ ചെയ്​തത്​. 'യെസ്'​ അല്ലെങ്കിൽ 'നോ' എന്ന്​ അതിനടിയിൽ എഴുതിയിരുന്നു. കാർമലിയുടെ അഭിപ്രായം അറിയാനായിരുന്നു ഇത്​.

ആശുപത്രി വരാന്തയിൽ വെച്ചായിരുന്നു ചിത്രമെടുത്തത്​. പോസ്റ്റിന്​ കീഴിലെ 16ാമത്തെ മെ​സേജായി കാമുകിയുടെ മറുപടിയെത്തി. ആറ്​ ഹാർട്ട്​ ഇമോജിയുടെ അകമ്പടികളോടെയായിരുന്നു അവർ സമ്മതം മൂളിയത്​.

കോവിഡ്​ വ്യാപനം രൂക്ഷമായിരുന്ന മാർച്ചിൽ രോഗബാധിതനായിരുന്ന പൻജന്‍റ് അടുത്തിടെ ​വാക്​സിൻ സ്വീകരിച്ചിരുന്നു.

Show Full Article
TAGS:marriage proposal italy nurse 
Next Story