Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightസ്വപ്നയുടെ...

സ്വപ്നയുടെ വെളിപ്പെടുത്തൽ; എച്ച്.ആർ.ഡി.എസിനെതിരെ പൊട്ടിത്തെറിച്ച് നികേഷ് കുമാർ; വിഡിയോ കാണാം

text_fields
bookmark_border
Nikesh Kumar
cancel
Listen to this Article

നിങ്ങളുടെ ഓഫിസിൽ വെച്ച് മാന്യമായി ജീവിക്കുന്ന ആരെയും അപമാനിക്കാമെന്നാണോയെന്ന് എച്ച്.ആർ.ഡി.എസ് ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എം.വി. നികേഷ്‌ കുമാർ. റിപ്പോർട്ടർ ടിവിയിലെ എഡിറ്റേഴ്സ് അവറിലാണ് സ്വപ്ന തനിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചർച്ചയിൽ എച്ച്.ആർ.ഡി.എസ് ഉദ്യോഗസ്ഥനോട് നികേഷ് കുമാർ പൊട്ടിത്തെറിച്ചത്.

വലിയ പുണ്യളന്മാരൊന്നും ചമയേണ്ട. എച്ച്.ആർ.ഡി.എസ് ഓഫിസിലിരുന്ന് സ്വപ്ന സുരേഷ് പറഞ്ഞത് നികേഷ് കുമാർ മുഖ്യമന്ത്രിയുടെ നാക്കും ശബ്ദവുമാണെന്നാണ്. ഷാജ് കിരണാണ് ഇക്കാര്യം പറഞ്ഞതെന്നും അവർ പറയുന്നു. എന്നാൽ, നിങ്ങളുടെ ഓഫിസിൽവെച്ച് വെള്ളിയാഴ്ച പുറത്തുവിട്ട ശബ്ദരേഖയിൽ അങ്ങനെ ഒരു കാര്യം ഷാജ് കിരൺ പറയുന്നതായി എവിടെയുമില്ല. നികേഷ് കുമാർ വരും, അദ്ദേഹത്തിന്‍റെ കൈയിൽ ഫോൺ കൊടുത്താൽ നിങ്ങളുടെ ട്രാവൽ ബാൻ നീക്കുമെന്നും ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന പറഞ്ഞിരുന്നു. അതും ശബ്ദ രേഖയിലില്ല. നിങ്ങളുടെ ഓഫിസിൽ വെച്ച് മാന്യമായ ജീവിക്കുന്ന ആരെയും നിങ്ങൾക്ക് അപമാനിക്കാമെന്നാണോയെന്നും എച്ച്.ആർ.ഡി.എസ് ഉദ്യോഗസ്ഥനായ ജോയ് മാത്യുവിനോട് നികേഷ് ചോദിച്ചു.

സ്വപ്ന സുരേഷിനെ തത്സമയം ചർച്ചക്ക് വിളിച്ചെങ്കിലും അവർ പങ്കെടുക്കാൻ തയാറായില്ല. അവർ ഭീരുവല്ലെങ്കിൽ ചർച്ചക്ക് തയാറാകണമെന്നും നികേഷ് വ്യക്തമാക്കി. എന്നാൽ, ഞങ്ങൾക്കാർക്കും ഇതിൽ ബന്ധമില്ലെന്നും വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനോട് ചോദിക്കണമെന്നുമായിരുന്നു ജോയ് മാത്യുവിന്‍റെ പ്രതികരണം. വിഡിയോ കാണാം


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nikesh KumarHRDS
News Summary - Nikesh Kumar Against HRDS
Next Story