അതിശൈത്യത്തിൽ മഞ്ഞുപുതപ്പണിഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം -വിഡിയോ
text_fieldsശൈത്യക്കൊടുങ്കാറ്റിൽ യു.എസിൽ ജനജീവിതം നിശ്ചലമാകുമ്പോൾ മഞ്ഞുപുതപ്പിൽ 'വണ്ടർലാന്റായി' പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നയാഗ്ര വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന്റെ പരിസരഭാഗങ്ങളെല്ലാം മഞ്ഞിൽ പുതഞ്ഞിരിക്കുകയാണ്. നയാഗ്രയും ഭാഗികമായി തണുത്തുറഞ്ഞ നിലയിലാണ്.
ഒഴുകിയെത്തുന്ന വെള്ളം താഴെ തണുത്തുറഞ്ഞ് മഞ്ഞുകട്ടകളാകുന്നുണ്ട്. എന്നാൽ, വൻതോതിൽ ജലം ഒഴുകിയെത്തുന്നതിനാൽ നയാഗ്ര പൂർണമായും തണുത്തുറഞ്ഞിട്ടില്ല.
കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ് സംസ്ഥാനമായ ന്യൂയോർക്കിനുമിടയിലാണ് നയാഗ്ര വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വെയ്ൽ ഫാൾസ്, കനേഡിയൻ ഹോഴ്സ് ഷൂ ഫാൾസ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് ചേർന്നാണ് നയാഗ്ര രൂപംകൊള്ളുന്നത്. കാനഡയിലും യു.എസിലും മറ്റ് വടക്കേ അമേരിക്കൻ രാജ്യങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

