Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അർജുൻ അശോകൻ ആർർറാഡുകയാണ്; ആറാട്ട് ആരാധകന്റെ പുതിയ വിഡിയോ വൈറലാകുന്നു
cancel
Homechevron_rightSocial Mediachevron_rightViralchevron_rightഅർജുൻ അശോകൻ...

അർജുൻ അശോകൻ 'ആർർറാഡുകയാണ്'; ആറാട്ട് ആരാധകന്റെ പുതിയ വിഡിയോ വൈറലാകുന്നു

text_fields
bookmark_border

മോഹൻലാലിനോടുള്ള കടുത്ത ആരാധന കാരണം സമൂഹ മാധ്യമങ്ങളിൽ ചിരിപടർത്തിയ ആളാണ് സന്തോഷ് വർക്കി. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ആറാട്ട് കണ്ടതിന് ശേഷമുള്ള പ്രതികരണമാണ് സന്തോഷ് വർക്കിയെ സോഷ്യൽ മീഡിയയിലെ വൈറൽ താരമാക്കിയത്. 'ലാലേട്ടൻ ആറാടുകയാണ്' എന്ന സന്തോഷിന്റെ ഡയലോഗ് ​നെറ്റിസൺസ് ഏറ്റെടുത്തിരുന്നു

സന്തോഷിന്റെ മറ്റൊരു തിയറ്റർ റെസ്‍പോൺസ് വിഡിയോ കൂടി ഇപ്പോൾ തരംഗമാവുകയാണ്. അർജുൻ അശോകനെ നായകനാക്കി നവാഗത സംവിധായകരായ അഭി ട്രീസ പോള്‍ – ആന്‍റോ ജോസ് പെരേരിയ എന്നിവർ സംവിധാനം ചെയ്ത 'മെമ്പർ രമേശൻ, ഒമ്പതാം വാർഡ്' എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് സന്തോഷും തിയറ്ററിലെത്തിയിരുന്നു

ചിത്രം കണ്ടതിനു ശേഷം നായകൻ അർജുൻ അശോകൻ യുട്യൂബ് ചാനലുകളോട് സംസാരിക്കവേ, അടുത്തുണ്ടായിരുന്ന സന്തോഷ് വർക്കി താരത്തെ ചേർത്തുനിർത്തി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.

'യുവനടൻമാരിൽ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. നല്ല ലുക്ക് ഉണ്ട്, നല്ല അഭിനേതാവാണ്. യുവനടൻമാരിൽ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. അടുത്ത മമ്മൂട്ടിയോ മോഹൻലാലോ ആകേണ്ട നടനാണ്.' – അർജുൻ അശോകനെക്കുറിച്ച് സന്തോഷ് വർക്കി പറഞ്ഞത് ഇങ്ങനെയായിരുന്നു. 'എന്‍റെ മോനേ…' എന്നായിരുന്നു അതിനുള്ള അർജുൻ അശോകന്‍റെ മറുപടി. തുടർന്ന്, സന്തോഷിന്റെ 'ആറാടുകയാണ്' എന്ന ഹിറ്റ് ഡയലോഗ് ഏറ്റുപറഞ്ഞുകൊണ്ട് അർജുൻ തിരിഞ്ഞു നടക്കുകയും ചെയ്തു. ചെമ്പൻ വിനോദ് ജോസ്, ഗായത്രി അശോക്, മാമുക്കോയ എന്നിവരാണ് മെമ്പര്‍ രമേശനിലെ മറ്റു അഭിനേതാക്കള്‍.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral VideoArjun AshokanAarattu MovieMember Rameshan 9am WardSanthosh Varkey
News Summary - new video of Aarattu Fan Santhosh Varkey goes viral
Next Story