നടിയുടെ പ്രവർത്തിയെച്ചൊല്ലി തർക്കം; ഇതൊന്നും ആഗ്രഹിക്കുന്നവരെ വിവാഹം കഴിക്കരുതെന്ന് ഒരു വിഭാഗം
text_fieldsതെന്നിന്ത്യൻ നടി പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ ഇളക്കിവിട്ടത് കൊടുങ്കാറ്റ്. കന്നഡ നടി പ്രണിത സുഭാഷ് പങ്കുവച്ച ചിത്രമാണ് വിവാദത്തിലായത്. 'ഭീം അമാവാസി' എന്ന ചടങ്ങിൽ ഭർത്താവിന് പൂജ ചെയ്യുന്ന നടിയുടെ ഫോട്ടോയാണ് വൈറലായത്. ഭർത്താവിന് അരികിൽ തറയിൽ ഇരിക്കുന്ന പ്രണിതയെയാണ് ചിത്രത്തിൽ കാണുന്നത്. തളികയിൽ കാൽവെച്ച രീതിയിലാണ് ഭർത്താവ് ഇരിക്കുന്നത്. 'ഭീം അമാവാസി' എന്ന കാപ്ഷൻ മാത്രമാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
സ്ത്രീവിരുദ്ധത, വിവാഹത്തിന് ശേഷമുള്ള വിധേയത്വം, പുരുഷാധിപത്യം എന്നിവയാണ് സംഭവം ചർച്ച ചെയ്യുന്ന വലിയ വിഭാഗം ഉന്നയിക്കുന്നത്. 'ഒരിക്കലും ഇല്ല. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും പേരിൽ നിങ്ങളുടെ പങ്കാളിയോട് ഇത് ചെയ്യാൻ ആവശ്യപ്പെടുന്നതിനേക്കാൾ നല്ലത് അവിവാഹിതരായി മരിക്കുന്നതാണ്'എന്നാണ് ട്വിറ്ററിൽ ഇതുസംബന്ധിച്ച് ഒരാൾ കുറിച്ചത്. മറ്റൊരാൾ 'നിങ്ങൾക്കായി ഇത് ചെയ്യാൻ കഴിയുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുക' എന്നും എഴുതിയിട്ടുണ്ട്. 'നിങ്ങളിൽ നിന്ന് അത്തരം കാര്യങ്ങൾ പ്രതീക്ഷിക്കാത്ത ഒരാളെ വിവാഹം കഴിക്കുക' എന്നും പറയുന്നവരുണ്ട്.
കന്നട ചിത്രം പോകിരിയിലൂടെയാണ് പ്രണിത സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. കന്നഡ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹാംഗാമ 2 വിലൂടെയാണ് പ്രണിതയുടെ ബോളിവുഡ് അരങ്ങേറ്റം. ശകുനി, മാസ് തുടങ്ങിയ സിനിമകളിലൂടെ തമിഴകത്തും അവർ ശ്രദ്ധനേടിയിരുന്നു.
വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരം കുറച്ചുനാള്‍ മുമ്പാണ് താൻ ഗര്‍ഭിണിയാണ് എന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നത്. ഗര്‍ഭ കാലത്തെ ഓരോ നിമിഷവും ആസ്വദിയ്ക്കുന്നതായി കാണിച്ചു കൊണ്ട് ചിത്രങ്ങളും മറ്റും താരം പങ്കുവയ്ക്കാറുമുണ്ടായിരുന്നു. പിന്നീട് തനിക്കൊരു പെൺകുഞ്ഞ് ജനിച്ച വിശേഷവും താരം അറിയിച്ചിരുന്നു. ഭർത്താവ് നിതിൻ രാജു ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയാണ്. 2021 ലാണ് ദമ്പതികൾ വിവാഹിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

