ഓണാവേശത്തിൽ നെറ്റ്ഫ്ളിക്സിന്റെ 'നമ്മൾ ഒന്നല്ലേ' ഗാനം
text_fieldsഒത്തുചേരലിന്റെ ആഘോഷമായി ഓണസീസണിൽ 'നമ്മൾ ഒന്നല്ലേ' എന്ന ഗാനവുമായി നെറ്റ്ഫ്ലിക്സ്. വള്ളംകളിയുമായി ബന്ധപ്പെടുത്തിയൊരുക്കിയ വിഡിയോ ഇതിനകം ലക്ഷങ്ങളാണ് കണ്ടത്.
വള്ളം കളിക്കായി പരിശീലിക്കുന്നതിന് 120 ആളുകൾ മറ്റെല്ലാം ജോലികളും മാറ്റിവെച്ച് ഒരുമിക്കുന്നതും കാഴ്ചക്കാരുടെ ആവേശമായി മാറുന്നതും ചിത്രീകരിച്ചാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.
കോവിഡ് ബാധിച്ച രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വള്ളംകളികൾ ഈ വർഷം തിരിച്ചെത്തുന്നത്, അതുകൊണ്ട് തന്നെ ആ ആഘോഷത്തിൽ ഭാഗമാവാൻ നെറ്റ്ഫ്ലിക്സും തീരുമാനിക്കുകയായിരുന്നു.
ഈ സീസണിൽ പുന്നമട ബോട്ട് ക്ലബ്ബ് വീയപുരത്തിന്റെ ടീമായ വാരിയേഴ്സ് കുട്ടനാടുമായി ചേർന്നുകൊണ്ട് അവരുടെ ജീവിതവും ഫൈനൽ റേസിലുള്ള അവരുടെ പ്രകടനവും ചിത്രീകരിക്കുകയായിരുന്നു. യുവ സംഗീതജ്ഞർ വർക്കി, ഫെജോ, ബ്ലെസ്‌ലി എന്നിവരാണ് ഇതിന് പിറകിലുള്ളത്..
പ്രൊജക്റ്റിന്റെ ആശയം ഉടലെടുത്തത് മൈത്രി അഡ്വർടൈസിംഗ് വർക്ക്‌സിൽ നിന്നായിരുന്നു. അവർതന്നെയാണ് വീഡിയോയുടെ തിരക്കഥ എഴുതുകയും എകോപനം നടത്തുകയും ചെയ്തത്.