Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightരക്ഷപ്പെടൽ എന്നൊക്കെ...

രക്ഷപ്പെടൽ എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്​- ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനെന്ന്​ സോഷ്യൽ മീഡിയ

text_fields
bookmark_border
രക്ഷപ്പെടൽ എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്​- ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനെന്ന്​ സോഷ്യൽ മീഡിയ
cancel

ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനെന്ന്​ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നൊരാളുണ്ട്​, കൊല്ലത്ത്​. ഇയാളുടെ രക്ഷപ്പെടലി​െൻറ വിഡിയോ ആക​െട്ട തലയിൽ കൈവെച്ചാണ്​ എല്ലാവരും കണ്ടുതീർക്കുന്നത്​. വഴിയെ നടന്നുപോകു​േമ്പാൾ തൊട്ടു​തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞുപോയ ടെ​േമ്പാ വാനിടിക്കാതെ രക്ഷപ്പെട്ട ഇയാളെ തേടുകയാണ്​ സോഷ്യൽ മീഡിയ.

നിര്‍മ്മാണ തൊഴിലാളിയെന്ന് തോന്നിക്കുന്നയാളുടെ തൊട്ടരികിലൂടെ വാന്‍ നിയന്ത്രണം വിട്ട് പാഞ്ഞുപോകുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്​. കൊല്ലം ചവറ തട്ടാശേരി വിജയ ഹോട്ടലിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യമാണ്​ ഇപ്പോൾ പ്രചരിക്കുന്നത്​. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. മുഴക്കോലുമായി ജോലിക്ക് പോവുകയായിരുന്ന ഇയാളുടെ പിന്നിലൂടെ ടെേമ്പാ വാൻ പാഞ്ഞെത്തുന്നതും വഴിയിൽ നിന്ന്​ മാറി ഇയാളുടെ ഇടതുവശത്തു കൂടി ശരവേഗത്തിൽ പോകുന്നതുമാണ്​ വിഡിയോയിലുള്ളത്​.

റോഡരികിൽ കെട്ടിക്കിടക്കുന്ന വെള്ളം ദേഹത്ത്​ തെറിച്ചുവീഴു​േമ്പാഴാണ്​ ഇയാൾ സംഭവം അറിയുന്നത്​ തന്നെ. അപ്പോഴേക്കും വാഹനം റോഡരികിലെ മരച്ചില്ലയിലിടിച്ച്​ നിർത്താതെ പോയിക്കഴിഞ്ഞിരുന്നു. ഞെട്ടലിൽ ഇയാൾ സ്​തബ്​ദനായി നിൽക്കുന്നതും പിന്നോട്ട്​ ഒാടുന്നതും വിഡിയോയിലുണ്ട്​. പാലുമായി പോകുകയായിരുന്ന വാനിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ചവറ പൊലീസ് അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral escape videosnarrow escape from accident in kollam chavara
News Summary - Narrow escape of a man from accident went viral
Next Story