Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Miyazaki Mangoes
cancel
Homechevron_rightSocial Mediachevron_rightViralchevron_rightലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം സംരക്ഷിക്കാൻ നാലു കാവൽക്കാരും ആറു നായ്​ക്കളും

text_fields
bookmark_border

ഭോപാൽ: വീട്ടുമുറ്റത്തെ ഒരു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാൻ നിങ്ങൾ എന്തൊക്കെ ചെയ്യും​? എന്തായാലും കാവൽക്കാരെ നിയോഗിക്കില്ല. എന്നാൽ, മധ്യപ്രദേശിലെ ദമ്പതികൾ തങ്ങളുടെ പൂന്തോട്ടത്തിലെ രണ്ടു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാൻ നിയോഗിച്ചത്​ നാലു കാവൽക്കാരെയും ആറു നായ്​ക്കളെയും.

കാരണം മറ്റൊന്നല്ല, ഇവരുടെ പൂന്തോട്ടത്തിലുണ്ടായത്​ ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങകളായതാണ്​ അതിന്‍റെ കാരണം. ലോകത്തിലെ ഏറ്റവും വില കൂടിയതാണ്​ ജപ്പാനിലെ മിയാസക്കി മാങ്ങകൾ. ഇന്ത്യയിൽ അപൂർവമായി മാത്രം ലഭ്യമാകുന്ന ഈ മാങ്ങകൾക്ക്​ ലക്ഷങ്ങൾ വരെ വിലവരും.

ജബൽപുർ സ്വദേശിയായ സങ്കൽപ്പ്​ പരിഹാസിന്​ ചെന്നൈയിലെ ഒരു ട്രെയിൻ യാത്രക്കിടെ ഒരാൾ നൽകിയതാണ്​ ഈ മാവിൻ തൈകൾ. അദ്ദേഹവും ഭാര്യ റാണിയും ചേർന്ന്​ വീട്ടുമുറ്റത്തെ പൂ​േന്താട്ടത്തിൽ മാവി​ൻ തൈകൾ നട്ട്​ സംരക്ഷിച്ചുപോന്നു. സാധാരണ മാങ്ങകളാണെന്നായിരുന്നു ഇവരുടെ വിചാരം. എന്നാൽ, മരം വളർന്നതോടെ സാധാരണപോലെയായിരുന്നില്ല ഇലകൾ. അതിലുണ്ടായ മാങ്ങകളാക​ട്ടെ പല പ്രത്യേകതകൾ നിറഞ്ഞതും. തുടർന്ന്​ ദമ്പതികൾ ഈ മാങ്ങയെക്കുറിച്ച്​ ഗവേഷണം ആരംഭിച്ചു. എന്നാൽ, ഗവേഷണത്തിന്​ ശേഷം മധുരമുള്ള സമ്മാനമാണ്​ ലഭിച്ചിരിക്കുന്നതെന്ന്​ ദമ്പതികൾ തിരിച്ചറിയുകയായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മാങ്ങകളിലൊന്നാണ്​ മിയാസക്കി മാങ്ങകൾ. അന്താരാഷ്​ട്ര വിപണിയിലാണ്​ ഇവക്ക്​ ആവശ്യക്കാരേറെ. കഴിഞ്ഞവർഷം അന്താരാഷ്​ട്ര വിപണിയിൽ 2.70 ലക്ഷം രൂപക്കാണ്​ ഇവർ മാങ്ങകൾ വിറ്റത്​.

മുൻ വർഷം നിരവധി മാങ്ങകൾ ഇവിടെ മോഷണം പോയിരുന്നു. അത്യപൂർവമായ മാങ്ങയാണെന്ന വിവരം പ്രദേശത്ത്​ പരന്നതോടെയായിരുന്നു സംഭവം.

മാങ്ങകൾ മോഷണം പോകുന്നത്​ പതിവായതോടെയാണ്​ മാങ്ങകളുടെ സംരക്ഷണത്തിനായി നാലു കാവൽക്കാരെയും ആറു നായ്​ക്കളെയും ദമ്പതികൾ നിയോഗിച്ചത്​.

ഇൗ സീസണിൽ മാവുകൾ പൂവിട്ടു തുടങ്ങിയതോടെ തന്നെ ദമ്പതികൾക്ക്​ ഓർഡറുകളും ലഭിച്ചിരുന്നു. ഗുജറാത്ത്​ ആസ്​ഥാനമായ ബിസനിസുകാരൻ ഒരു മാങ്ങക്ക്​ 21,000 രൂപ വീതം നൽകാമെന്ന്​ ദമ്പതികൾക്ക്​ വാഗ്​ദാനം ചെയ്​തതായി 'ദ മിന്‍റ്​' റിപ്പോർട്ട്​ ചെയ്യുന്നു.

ഉയർന്നതോതിൽ ബീറ്റാ കരോട്ടിൻ, ഫോളിക്​ ആസിഡ്​, ആന്‍റി ഓക്​സിഡന്‍റുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്ന മാമ്പഴമാണ്​ മിയാസക്കി. കാഴ്ചശക്തി വർധിപ്പിക്കാൻ ഉത്തമമാണെന്നാണ്​ നിഗമനം. ജപ്പാനിലെ മിയാസക്കി നഗരത്തിലാണ്​ ആദ്യം ഈ മാങ്ങകളുണ്ടായത്​. അതിനാലാണ്​ മിയാസക്കി എന്ന്​ മാമ്പഴത്തിന്​ പേരിട്ടതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshMiyazaki mangoJapanese Mango
News Summary - MP Couple Deploys 6 Dogs, 4 Guards to Protect Rare Miyazaki Mangoes
Next Story