'എം.ജി അണ്ണെൻറ ബ്ലാക് ഡയമണ്ടും പിഷാരടിയുടെ അസൂയയും'; മോൺസെൻറ 'പി.ആർ' വീഡിയോ വൈറൽ
text_fieldsപുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പ് നടത്തി കുപ്രസിദ്ധനായ മോൺസൺ മാവുങ്കലിനെ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോക്കിടെ പരാമർശിക്കുന്ന വീഡിയോ വൈറൽ. ഗായകൻ എം.ജി .ശ്രീകുമാർ, നടനും സംവിധായകനുമായ രമേഷ് പിഷാരടി, ഗായിക അനുരാധ ശ്രീരാം, വാദ്യകലാകാരൻ സ്റ്റീഫൻ ദേവസ്സി എന്നിവരാണ് വീഡിയോയിലുള്ളത്. ഗായകൻ എം.ജി ശ്രീകുമാർ ഇട്ടിരുന്ന മോതിരെത്തചൊല്ലിയാണ് വീഡിയോയിലെ ചർച്ച പുരോഗമിക്കുന്നത്.
മോതിരം എന്താണെന്നും എവിടെന്നാണെന്നുമുള്ള രമേഷ് പിഷാരടിയുടെ ചോദ്യത്തിന് ഇത് സുഹൃത്തായ മോൺസൺ തന്നതാണെന്നും സംഗതി ബ്ലാക് ഡയമണ്ടാണെന്നുമാണ് ശ്രീകുമാർ പറയുന്നത്. മറ്റുള്ളവരും അതിനെ പിന്തുണക്കുന്നുണ്ട്. തൽക്കാലം ഉപയോഗിക്കാൻ തന്നതാണെന്നും ഇത് തിരിച്ചുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾക്കും ഇതുപോലൊരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ എന്നാണ് അപ്പോൾ പിഷാരടി പറയുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇതിനുപിന്നാലെ ശ്രീകുമാറിനെ അനുകുലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് എത്തി.
റിയാലിറ്റി ഷോയിൽ നടന്നത് നാടകമായിരുന്നെന്നും എം.ജി ശ്രീകുമാർ അതിെൻറ ഭാഗമായിരുന്നെന്നും ഒരുകൂട്ടർ പറയുന്നു. എന്നാൽ മോന്‍സനെ കണ്ടിട്ടുപോലുമില്ലാത്ത ശ്രീകുമാറിനെകൊണ്ട് നാടകം കളിപ്പിച്ചതാണെന്നും വാദിക്കുന്നവരുണ്ട്. ചാനലിലെ നിക്ഷേപകനായ മോൺസെൻറ ആവശ്യപ്രകാരമായിരുന്നു ഇതെന്നാണ് ഇക്കൂട്ടർ പറയുന്നത്.

