Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Monkey takes a ride in Delhi Metro viral video
cancel
Homechevron_rightSocial Mediachevron_rightViralchevron_rightആദ്യം ഓടിനടന്നു,...

ആദ്യം ഓടിനടന്നു, പിന്നീട്​ മര്യാദക്കാരനായി; മെട്രോയിൽ യാത്രക്കാരനായി കുരങ്ങനും -വിഡ​ിയോ

text_fields
bookmark_border

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്രക്കാരനായി കുരങ്ങനും. ഓടുന്ന മെട്രോയുടെ ഒരു കോച്ചിൽ യാത്രക്കാർക്കൊപ്പം സഞ്ചരിക്കുന്ന കുരങ്ങന്‍റെ വിഡിയോയാണ്​ ഇപ്പോൾ വൈറൽ.

കോച്ചിന്​ അകത്ത്​ ആദ്യം കുരങ്ങൻ ഓടിനടക്കുന്നതും കമ്പികളിൽ വലിഞ്ഞുകയറുന്നതും വിഡിയോയിൽ കാണാം. യാത്രക്കാൻ ബഹളം വെക്കുന്നതോടെ ഒരു യാത്രക്കാരന്​ സമീപമെത്തി മര്യാദക്കാരനായി ഇരിക്കുന്നതും വിഡിയോയിലുണ്ട്​. സംഭവം നടക്കുന്നത്​ ഡൽഹി മെട്രോയിലെ യമുന സ്​റ്റേഷനെന്ന്​ ഒരാൾ പറയുന്നത്​ കേൾക്കാം.


അതേസമയം, ഡൽഹി മെട്രോ സംഭവം സ്​ഥിരീകരിക്കാൻ തയാറായില്ല. എന്നാൽ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചതിന്​ ശേഷം കോച്ച്​ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെക്കാൻ ആവശ്യപ്പെട്ടിരുന്നു.

വിഡിയോ വൻതോതിൽ പ്രചരിച്ചതോടെ നിരവധി പേരാണ്​ പ്രതികരണവുമായി രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi MetroMonkeyviral video
News Summary - Monkey takes a ride in Delhi Metro viral video
Next Story