Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightകണ്ണട അടിച്ചുമാറ്റിയ...

കണ്ണട അടിച്ചുമാറ്റിയ കുരങ്ങ​െൻറ പുതിയ ടെക്​നിക്​ ക​ണ്ടോ? -വൈറൽ വീഡിയോ

text_fields
bookmark_border
Monkey returns mans glasses only after getting a treat in viral video. Intelligent, says Internet
cancel

തൊപ്പി കച്ചവടക്കാര​േൻറയും കുരങ്ങച്ച​േൻറയും കഥകൾ നമ്മളെല്ലാം കേട്ടിട്ടുണ്ടാകും. മരച്ചുവട്ടിൽ കിടന്നുറങ്ങിയ കച്ചവടക്കാര​െൻറ തൊപ്പികളെല്ലാം കുരങ്ങൻമാർ അടിച്ചുമാറ്റിയതായാണ്​ കഥ. തൊപ്പി തിരിച്ചുകിട്ടാൻ പല വിദ്യകളും പയറ്റിയെങ്കിലും കുരങ്ങന്മാർ വഴങ്ങിയില്ല. ഒടുവിൽ കച്ചവടക്കാരൻ ത​െൻറ തലയിലുണ്ടായിരുന്ന തൊപ്പി എടുത്ത്​ എറിഞ്ഞെന്നും ഇതോടെ കുരങ്ങളുകളും അതുതന്നെ ആവർത്തിച്ചെന്നുമാണ്​ കഥാകാരൻ പറയുന്നത്​.


പുതിയ കാലത്തെ കുരങ്ങന്മാർ കുറച്ചുകൂടി ബുദ്ധിയുള്ളവരാണെന്നാണ്​ സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡി​യോ സൂചിപ്പിക്കുന്നത്​. ഒരാളുടെ കണ്ണട കട്ടുകൊണ്ടുപോയ കുരങ്ങനാണ്​ ഇവിട​െത്ത താരം. പലവഴികളും നോക്കിയെങ്കിലും കുരങ്ങൾ കണ്ണട തിരികെ കൊടുത്തില്ല. അവസാനം ഒരു പാക്കറ്റ്​ ബിസ്​ക്കറ്റ്​ വാങ്ങി നൽകിയപ്പോഴാണ്​ കുരങ്ങ​െൻറ മനസ്​ അലിഞ്ഞതും കണ്ണട തിരികെ നൽകിയതും. ഐപിഎസ് ഉദ്യോഗസ്ഥൻ രൂപിൻ ശർമയാണ് വീഡിയോ ട്വിറ്ററിൽ അല്​ലോഡ് ചെയ്​തത്. വീഡിയോ നിരവധിപേർ റീ ട്വീറ്റ്​ ചെയ്​തു.

'വളരെ മിടുക്കനായ കുരങ്ങൻ. ആളുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവനറിയാം','അതിശയകരമാണ്. കുരങ്ങുകൾ ബുദ്ധിയുള്ള മൃഗങ്ങളാണ്'-എന്നിങ്ങനെയാണ്​ വീഡിയോക്ക്​ പ്രതികരണങ്ങൾ ലഭിക്കുന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monkeyviral videoglassestwitter
News Summary - Monkey returns man's glasses only after getting a treat in viral video
Next Story