മദ്യശാലയിൽ കയറി അടിച്ചുപൂസായി ഗർഭിണിയായ കുരങ്ങ്, പെട്ടികൾക്ക് മുകളിൽ സുഖ മയക്കം; വൈറൽ വീഡിയോ
text_fieldsറാഞ്ചി: മദ്യവിൽപനശാലയിൽ അതിക്രമിച്ച് കയറി മദ്യം കുടിച്ചശേഷം പെട്ടികൾക്ക് മുകളിൽ കിടന്നുറങ്ങുന്ന കുരങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്. ഝാർഖണ്ഡിലെ റാഞ്ചിയിലെ ഒർമാഞ്ചി ബ്ലോക്ക് ചൗക്കിന് സമീപത്തെ മദ്യശാലയിലാണ് സംഭവം.
ഗർഭിണിയായ കുരങ്ങ് മദ്യക്കുപ്പി തുറന്ന് കുടിച്ചതിന് ശേഷം മയങ്ങി കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മദ്യ ശാലയിലെത്തിയ കുരങ്ങ് ആദ്യം ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിച്ചു. പിന്നീട് കുരങ്ങ് മദ്യക്കുപ്പി കൈക്കലാക്കുകയായിരുന്നു. കുപ്പിയുടെ അടപ്പ് കടിച്ചുപൊട്ടിച്ച ശേഷം അതിനുള്ളിലെ മദ്യം കുടിച്ചതായി ജീവനക്കാരും ദൃക്സാക്ഷികളും പറഞ്ഞു.
മദ്യം കുടിച്ചതിന് പിന്നാലെ കുരങ്ങ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്ന കാർട്ടണുകൾക്ക് മുകളിൽ കിടക്കുകയായിരുന്നു. പിന്നീട് ഏറെ നേരം അവിടെ കിടന്നുറങ്ങി. വീഡിയോയിൽ ഒരാൾ കുരങ്ങിനടുത്തേക്ക് എത്തുമ്പോൾ അത് കണ്ണുതുറക്കുന്നതും പിന്നീട് വീണ്ടും കിടക്കുന്നതും കാണാം.
സംഭവത്തിന് മുമ്പ് ഇതേ കുരങ്ങ് പ്രദേശത്ത് ഉപേക്ഷിച്ച മദ്യക്കുപ്പികളിൽനിന്ന് മദ്യം നക്കിക്കുടിക്കുന്നത് കണ്ടിരുന്നതായും കടയുടമകളും നാട്ടുകാരും പറഞ്ഞു. സംഭവം അറിഞ്ഞതിനെ തുടർന്ന് വന്യജീവി സംഘം സ്ഥലത്തെത്തി കുരങ്ങിനെ സുരക്ഷിതമായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

