Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightട്രക്കിൽ...

ട്രക്കിൽ 'സഞ്ചരിക്കുന്ന ക്ലാസ്​ റൂം'; നെറ്റും പുസ്​തകവുമില്ലാ​ത്തവരെ പഠിപ്പിക്കാൻ ഈ അധ്യാപിക വീട്ടിലെത്തും

text_fields
bookmark_border
ട്രക്കിൽ സഞ്ചരിക്കുന്ന ക്ലാസ്​ റൂം; നെറ്റും പുസ്​തകവുമില്ലാ​ത്തവരെ പഠിപ്പിക്കാൻ ഈ അധ്യാപിക വീട്ടിലെത്തും
cancel

കോവിഡിന്‍റെ പശ്​ചാത്തലത്തിൽ ലോകമാകെ പഠനം ഓൺലൈനിലായപ്പോൾ വെട്ടിലായത്​ ഇന്‍റർനെറ്റ്​ സൗകര്യവും പുസ്​തകങ്ങളുമില്ലാത്ത കുട്ടികളാണ്​. മെക്​സികോയിൽ പക്ഷേ, ഇത്തരം കുട്ടികൾക്ക്​ ആശങ്കയൊന്നുമില്ല. കാരണം അവരെ പഠിപ്പിക്കാൻ ടീച്ചർ നേരിട്ട്​ വീട്ടിലെത്തും.

ഒരു മിനി ട്രക്കിലാണ്​ ഈ അധ്യാപിക 'സഞ്ചരിക്കുന്ന ക്ലാസ്​ റൂം' ഒരുക്കിയിരിക്കുന്നത്​. ഒരു മേശയും രണ്ട്​ കസേരയുമാണ്​ ട്രക്കിൽ ഒരുക്കിയിരിക്കുന്നത്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​, ഒരു സമയം ഒരു കുട്ടിയെ മാത്രമാണ്​ പഠിപ്പിക്കുക. ഓട്ടിസം ബാധിച്ച കുട്ടികൾക്കുവേണ്ടിയാണ്​ പ്രധാനമായും ഇവർ ക്ലാസ്​ നടത്തുന്നത്​.

വ്യവസായി ഹർഷ്​ ഗോയ​ങ്കെ ആണ്​ ട്വിറ്ററിലൂടെ ഈ അധ്യാപികയുടെ സേവനത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്​. നിരവധി പേർ​ ഇവരെ അഭിനന്ദിച്ച്​ രംഗത്തെത്തുകയും ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COVID -19education in covid time
News Summary - Mexico woman turns pick-up truck into portable classroom to teach kids
Next Story