Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mauricio Gomez
cancel
Homechevron_rightSocial Mediachevron_rightViralchevron_rightഇൻസ്​റ്റഗ്രാം ക്യു ആർ...

ഇൻസ്​റ്റഗ്രാം ക്യു ആർ കോഡ്​ കഴുത്തിൽ പച്ചകുത്തി യുവാവ്​; പിന്നീട്​ 'വർക്ക്​ ചെയ്യുന്നില്ലേയെന്ന്​ ഒരു സംശയം'

text_fields
bookmark_border

ൻസ്റ്റഗ്രാമിലും ട്വിറ്ററിലും ഫേസ്​ബുക്കിലുമെല്ലാം ഫോ​േളാവേഴ്​സിന്‍റെ എണ്ണം കൂട്ടാൻ എന്ത്​ ചലഞ്ചും ഏറ്റെടുക്കുന്നവരാണ്​ പുതുതലമുറ. അത്തരത്തിൽ ഫോളോവേഴ്​സിന്‍റെ എണ്ണം കൂട്ടാൻ ഇറങ്ങിത്തിരിച്ച ഒരു യുവാവിന്​ കിട്ടിയത്​ മുട്ടൻ പണിയും.

കണ്ടുമുട്ടുന്നവരെല്ലാം തന്‍റെ ഇൻസ്റ്റഗ്രാമിൽ​ ഫോളോ ചെയ്യാനായി കഴുത്തിൽ പേജിന്‍റെ​ ക്യു ആർ കോഡ്​ പച്ച കുത്തുകയായിരുന്നു മൗറീഷ്യോ ഗോമസ്​. കഴുത്തിലെ ക്യു ആർ കോഡ്​ സ്​കാൻ ചെയ്​താൽ ലാ ലിയാൻഡ്ര എന്ന മൗറീഷ്യോയുടെ ഇൻസ്റ്റഗ്രാം പേജി​െലത്തും. കഴുത്തിൽ പച്ച കുത്തിയ ക്യു ആർ കോഡ്​ പങ്കുവെക്കുന്ന മൗറീഷ്യോയുടെ വിഡിയോ വൈറലാകുകയും ചെയ്​തു. അഞ്ച്​ മില്ല്യൻ ഫോളോവേഴ്​സാണ്​ ലാ ലിയാൻഡ്ര പേജിനുള്ളത്​.

നേരത്തേ പച്ച കുത്തിയ കഴുത്തിന്‍റെ ഭാഗം കാണിച്ച ശേഷമാണ്​ കഴുത്തിന്‍റെ പിറകിൽ ക്യൂആർ കോഡ്​ പച്ചക്കുത്തിയത്​ മൗറീഷ്യോ വിഡിയോയിൽ കാണിക്കുന്നത്​. നിരവധി പേർ മൗറീഷ്യോയെ അഭിനന്ദിച്ചും രംഗത്തെത്തിയിരുന്നു.

ക്യു ആർ കോഡ്​ സ്​കാൻ ചെയ്​താൽ ഇൻസ്റ്റഗ്രാം ​േപജിലെത്തുമായിരുന്നെങ്കിൽ ആഴ്ചകൾ കഴിഞ്ഞതോടെ പച്ചകുത്തിയ ക്യൂ ആർ കോഡ്​ വർക്ക്​ ചെയ്യുന്നില്ലെന്ന സത്യം മൗറീഷ്യോ മനസിലാക്കുകയായിരുന്നു​. തുടർന്ന്​ വിവരം സുഹൃത്ത്​ കാർലോസ്​ റാമോസുമായി മൗറീഷ്യോ പങ്കുവെച്ചു.

ഇതോടെ ക്യൂ ആർ കോഡ്​ നേരത്തേ വർക്ക്​ ചെയ്​തിരുന്നോ അതോ കബളിച്ചതാണോ എന്ന സംശയം പങ്കുവെച്ച്​ ഫോളോവേഴ്​സ്​ രംഗത്തെത്തുകയും ചെയ്​തു. തൊലിയിലുണ്ടായ വ്യത്യാസമോ അ​ല്ലെങ്കിൽ നിറം മങ്ങിയതോ ആകാം ക്യൂ ആർ കോഡ്​ വർക്ക്​ ചെയ്യാത്തതെന്നും ചിലർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral videoQR CodeInstagram
News Summary - Man Tattooed Instagram Page QR Code on Neck Later Realises it Doesnt Work
Next Story