ഓണത്തിനിടെ പുട്ടുകച്ചവടം; വൈറലായി 'മോഷണ' വീഡിയോ
text_fieldsപലതരത്തിലുള്ള മോഷണങ്ങളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. എന്നാലിപ്പോൾ വിവാഹത്തിനിടെ നടന്ന രസകരമായ ഒരു മോഷണ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
വരന്‍റെ കഴുത്തിലണിയിച്ച നോട്ടുകൾ കൊണ്ട് നിർമ്മിച്ച മാലയിൽ നിന്നാണ് യുവാവ് പണം മോഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിലാണ് വരൻ ഇരിക്കുന്നത്. വിവാഹ ഘോഷയാത്രക്കിടെ വരന് നോട്ടുകൾ കൊണ്ടുണ്ടാക്കിയ മാല നൽകുന്നത് ഉത്തരേന്ത്യയിലെ ആചാരമാണ്. ഇത്തരത്തിൽ മാല ധരിച്ചിരിക്കുന്നതിനിടെയാണ് വരന് സമീപത്തിരിക്കുന്ന യുവാവ് മാലയിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇതിനിടെ വരൻ തിരിഞ്ഞുനോക്കുന്നതും യുവാവ് മാലയിൽ നിന്നും കൈവലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
എന്നാൽ രണ്ടാമത്തെ ശ്രമത്തിൽ യുവാവ് മാലയിൽ നിന്ന് നോട്ടുകൾ പൊട്ടിച്ചെടുക്കുകയും ധൃതിയിൽ പോക്കറ്റിലേക്ക് മാറ്റുകയും ചെയ്യുന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനോടകം 2 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ചിലർ സംഭവം രസകരമാണെന്ന് വിലയിരുത്തിയപ്പോൾ മറ്റു ചിലർ ഇതി മണി ഹീസ്റ്റ് എന്ന വെബ്സീരീസിന്‍റെ നാടൻ വേർഷൻ ആണെന്നാണ് അഭിപ്രായപ്പെട്ടത്.