ഇതാ ഇമ്മിണി ബെല്യ ഒരു 'പാമ്പ് വേലായുധൻ'- ഒന്ന് ഞെട്ടും ഈ വിഡിയോ കണ്ടാൽ
text_fieldsപെരുമ്പാമ്പടക്കം വലിയ പാമ്പുകൾക്കൊപ്പം ഇരിക്കുന്നയാളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പെരുമ്പാമ്പുകളും ബർമീസ് പാമ്പുകൾ എന്നറിയപ്പെടുന്ന മഞ്ഞ നിറമുള്ള വലിയ പാമ്പുകളും ധാരാളമുള്ള ഒരു കണ്ണാടിക്കൂട്ടിനുള്ളിലാണ് ഇയാൾ ഇരിക്കുന്നത്.
ഏതോ മൃഗശാലയിൽ സന്ദർശകർക്കായി പാമ്പുകളെ കുറിച്ച് വിശദീകരിക്കുകയാണ് ഇയാളെന്ന് കരുതുന്നു. സംസാരിക്കുന്നതിനിടെ വലിയ പാമ്പുകൾ മുകളിൽ നിന്ന് ഇയാളുടെ മേലേക്ക് വീഴുന്നതും 12 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ കാണാം. പാമ്പുകൾ വീഴുന്നത് കണ്ട് സന്ദർശകർ ഭയന്ന് ശബ്ദം വെക്കുേമ്പാൾ 'വൗ' എന്നാണ് ഇയാളുടെ പ്രതികരണം.
അക്വാലേഡി എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. '50 ദശലക്ഷം ഡോളർ തന്നാലും നിങ്ങൾക്ക് ഒരു മണിക്കൂർ ഇങ്ങിനെ ചെലവഴിക്കാനാകുമോ?' എന്ന കാപ്ഷനോട് കൂടി നൽകിയിരിക്കുന്ന വിഡിയോ ഒരു ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്.
CAN YOU SPEND 1 HOUR INSIDE HERE FOR 50 MILLION DOLLARS??? pic.twitter.com/WP8Rt4rT6W
— Aqualady𓃤 𓅇 𓅋 𓆘 (@Aqualady6666) February 3, 2021

