Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightമകളേ നിനക്കായ്​......

മകളേ നിനക്കായ്​... ശസ്​ത്രക്രിയക്ക്​ വിധേയയായ മകളുടെ തലയിലെ തുന്നൽ അനുകരിച്ച്​ അച്ഛൻ

text_fields
bookmark_border
മകളേ നിനക്കായ്​... ശസ്​ത്രക്രിയക്ക്​ വിധേയയായ മകളുടെ തലയിലെ തുന്നൽ അനുകരിച്ച്​ അച്ഛൻ
cancel

കുഞ്ഞുങ്ങൾ വേദനിക്കുന്നത്​ കണ്ടുനിൽക്കാനാവാത്തവരാണ്​ അധിക മാതാപിതാക്കളും. അവരുടെ വേദനയും സങ്കടവുമകറ്റാൻ ഏതറ്റംവരെയും പോകാൻ ചിലർ തയ്യാറാകും. മസ്​തിഷ്​ക ശസ്​ത്രക്രിയക്ക്​ വിധേയയായ കൊച്ചുമകളുടെ തലയിൽ മുറിപ്പാടായി നിൽക്കുന്ന തുന്നൽ കണ്ടുനിൽക്കാനാവാതെ ഒരച്ഛൻ ചെയ്​ത കാര്യമാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തുന്നലിന്‍റെ അതേ മാതൃകയിൽ മുടിവെട്ടിയാണ്​ ഈ അച്ഛൻ തന്‍റെ പൊന്നോമന മകളോട്​ ​െഎക്യദാർഡ്യമറിയിച്ചത്​്​.

ഏതാനും വർഷം പഴക്കമുള്ള ഈ ചിത്രം കഴിഞ്ഞ ദിവസമാണ്​ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ചത്​. അതിവേഗം ഇത്​ വൈറലാവുകയും പ്രമുഖർ ഉൾപ്പെടെ പങ്കുവെക്കുകയും ചെയ്​തു.

ശസ്​ത്രക്രിയക്ക്​ വേണ്ടി കുഞ്ഞിന്‍റെ തലയിലെ ഒരുഭാഗത്തെ മുടി പൂർണമായും ഷേവ്​ ചെയ്​തിട്ടുണ്ട്​. ഇതേ മാതൃകയിൽ തന്നെയാണ്​ പിതാവിന്‍റെ തലമുടിയും ഷേവ്​ ചെയ്​തിരിക്കുന്നത്​. മകളു​ടെ നെറ്റിയിൽ ​സ്​​േനഹത്തോടെ തല ചേർത്തിരിക്കുന്ന ചിത്രമാണ്​ വൈറലായത്​. "ചെറിയ കുഞ്ഞിന് മസ്തിഷ്ക ശസ്‌ത്രക്രിയ നടത്തി, അവളുടെ അച്ഛൻ തന്‍റെ മുടിയിലും അതുതന്നെ ചെയ്‌തു! ഇത്​ കരയിപ്പിക്കുന്നു" എന്നായിരുന്നു ഒരാളുടെ കുറിപ്പ്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fatherdaughterEmotional tweetViral pic
News Summary - Man shaves head like baby daughter after her brain surgery. Viral pic makes Internet emotional
Next Story