അവധിക്കാലത്തും വിടാതെ പണിയെടുപ്പിച്ച് കമ്പനി; എതിർത്തപ്പോൾ ക്രിമിനലിനോടെന്ന വണ്ണം പെരുമാറി -വൈറലായി യുവാവിന്റെ കുറിപ്പ്
text_fieldsഎട്ടുമാസത്തിനിടെ ആദ്യമായി അവധി എടുത്തപ്പോൾ താൻ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ വിവരിച്ച് യുവാവിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അവധി ദിവസങ്ങളിലും ജോലി സംബന്ധമായ ഇ-മെയിലുകൾ തുറന്നുനോക്കാൻ വിസമ്മതിച്ചതിനാൽ ക്രിമിനലിനെ പോലെയാണ് കമ്പനി അധികൃതർ കണ്ടതെന്നും യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിക്കുന്നു. കമ്പനിയിൽ ജോലി ലഭിച്ച് എട്ടു മാസത്തിനു ശേഷം ആദ്യമായി കിട്ടിയ വെക്കേഷൻ ആണ്.
''നാളെയോടെ എല്ലാ ജോലികളും ചെയ്തു തീർക്കേണ്ടതുണ്ടായിരുന്നു. കാരണം നാളെ മുതൽ ഒന്നര ആഴ്ചത്തേക്ക് അവധിയാണ്. എട്ടു മാസത്തിനിടെ ആദ്യമായാണ് അവധി എടുക്കുന്നത് പോലും. എന്നാൽ കമ്പനി എനിക്ക് ഒരു ലാപ്ടോപ്പും തന്ന് എല്ലാ ദിവസവും മെയിൽ ചെക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഞാൻ എതിർപ്പു പ്രകടിപ്പിച്ചു. ലാപ്ടോപ് കൊണ്ടുപോകാം, എന്നാൽ നാലഞ്ചു ദിവസം കൂടുമ്പോൾ മാത്രമേ ഇ-മെയിൽ തുറന്നുനോക്കുകയുള്ളൂവെന്നു പറഞ്ഞു. എന്നാൽ ഓഫിസ് അധികൃതർ ഒരു ക്രിമനലിനോട് എന്നോണമാണ് പെരുമാറിയത്. ടൺ കണക്കിന് ആളുകളാണ് പോസ്റ്റിന് അനുബന്ധമായി പ്രതികരിച്ചത്.
നിങ്ങളുടെ സ്വകാര്യ ആവശ്യത്തിന് ഉള്ളത് അല്ലാത്തതിനാൽ ഒരിക്കലും ആ ലാപ്ടോപ് എടുക്കേണ്ട. ജോലി സ്ഥലത്തെ സമ്മർദമകറ്റാൻ അവധിക്കു പോകുന്ന ഒരാളോട് വീണ്ടും ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും. അവധി ദിവസം വീണ്ടും കമ്പനിയിലെ ജോലി ചെയ്യുന്ന ഒരാൾക്ക് എങ്ങനെയാണ് സന്തോഷിക്കാൻ കഴിയുക? എന്നാണ് ഒരാൾ പ്രതികരിച്ചത്.
ഇങ്ങനെ അവധിയെടുക്കാറുമ്പോൾ ആദ്യം ചെയ്യുക കമ്പനി മുതലാളിമാരുടെ നമ്പറുകൾ ബ്ലോക്ക് ചെയ്യുകയാണെന്ന് മറ്റൊരാൾ എഴുതി. അവധി ദിവസങ്ങളിലും ജോലി ചെയ്യണമെന്നാണ് നിർദേശമെങ്കിലും അതിനു ശമ്പളം നൽകണമെന്ന് പറയണം. പണം പോലും നൽകാതെ ജോലി ചെയ്യിപ്പിക്കുന്നത് അന്യായമാണ്.-എന്ന് മറ്റൊരാൾ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

