യാത്രികന് ഹൈ ഫൈവ് നൽകി കരടി; അവിശ്വസനീയ ദൃശ്യം വൈറൽ VIDEO
text_fieldsസമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്ന ഒരു വീഡിയോ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. കാർ യാത്രികന് കൈ നൽകുന്ന കരടിയുടെ സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ദൃശ്യമാണിത്. ഏവരും ഭയക്കുന്ന കരടിയിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണവും യാത്രക്കാരന്‍റെ ധൈര്യത്തെക്കുറിച്ചുമെല്ലാമാണ് വൈറൽ വീഡിയോ കണ്ടവർ ചർച്ച ചെയ്യുന്നത്.
റോഡിൽ നിരയായി കാത്തുനിൽക്കുന്ന വാഹനങ്ങൾക്കരികിൽ മൂന്ന് കരടികളെ വീഡിയോയിൽ കാണാം. ഒരു കരടി സമീപത്തെ കാറിന് അടുത്തേക്ക് വന്ന് കൈ ഉയർത്തി നിന്നു. കാർ യാത്രികൻ ആദ്യം പുറത്തേക്കിട്ട കൈ പേടിയോടെ ഉള്ളിലേക്ക് തന്നെ വലിച്ചു. എന്നാൽ, കരടി കൈ ഉയർത്തി അവിടെ തന്നെ നിന്നു. ഇതോടെ കാർ യാത്രികൻ കൈ വീണ്ടും പുറത്തേക്കിട്ട് കരടിയുടെ കൈയിൽ വെക്കുകയും (ഹൈ ഫൈവ്) ഉടൻ തിരികെ വലിക്കുകയും ചെയ്തു.
ഇൻസ്റ്റഗ്രാമിൽ വൈറലായ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത് ലക്ഷക്കണക്കിന് പേരാണ്. ആയിരക്കണക്കിന് ആളുകൾ കമന്റും ചെയ്തിട്ടുണ്ട്.