Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഗ്രാമത്തിൽ...

ഗ്രാമത്തിൽ ഇന്‍റർനെറ്റില്ല; പെരു​മഴയത്ത്​ റോഡരികിലിരുന്ന്​ പെൺകുട്ടിയുടെ ഓൺലൈൻ പഠനം; കുട പിടിച്ചുനിന്ന്​ പിതാവ്​

text_fields
bookmark_border
ഗ്രാമത്തിൽ ഇന്‍റർനെറ്റില്ല; പെരു​മഴയത്ത്​ റോഡരികിലിരുന്ന്​ പെൺകുട്ടിയുടെ ഓൺലൈൻ പഠനം; കുട പിടിച്ചുനിന്ന്​ പിതാവ്​
cancel

ഇന്ത്യയുടെ ഉൾഗ്രാമങ്ങളിൽ ഓൺലൈൻ പഠനത്തിന്​ വിദ്യാർഥികൾ എത്രമാത്രം കഷ്​ടപ്പെടുന്നു എന്നതിന്‍റെ നേർക്കാഴ്ചയാണ്​ ഈ ചിത്രം. പെരുമഴയത്ത്​ റോഡരികിലിരുന്ന്​ മൊബൈലിൽ ക്ലാസ്​ ശ്രദ്ധിക്കുന്ന പെൺകുട്ടി. അവൾ നനയാതിരിക്കാൻ തൊട്ടടുത്ത്​ കുട ചൂടി നിൽക്കുന്ന പിതാവും. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള ഈ ചിത്രം ഇപ്പോൾ ​സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​.

സുള്ള്യ താലൂക്കിലെ ബലാക്ക ഗ്രാമത്തിൽ നിന്നുള്ള വിദ്യാർഥികളാണ്​ ഇൻറർനെറ്റ്​ സൗകര്യമില്ലാതെ ഓൺലൈൻ പഠനം നടത്താനാകാതെ ബുദ്ധിമുട്ടുന്നത്​. റേഞ്ചും സ്​പീഡും കിട്ടുന്ന സ്​ഥലം നോക്കി റോഡരികിലും മറ്റും ഇരുന്നാണ്​ ഇവർ പഠിക്കുന്നത്​. പെരുമഴയായാലും പൊരിവെയിലായാലും ഇതിന്​ മാറ്റമൊന്നുമില്ല.

'സുള്ള്യ താലൂക്കിലെ ബലാക്കയിൽ നിന്നുള്ള ഞാൻ ബി.എക്ക്​ പഠിക്കുകയാണ്​. എന്‍റെ ഗ്രാമത്തിൽ നെറ്റ്​വർക്ക്​ ഇല്ല. ഇപ്പോൾ ഞങ്ങൾ 30-40 കുട്ടികൾ മഴയായാലും വെയിലായാലും ഇവിടെ റോഡരികിൽ വന്നിരുന്നാണ്​ പഠിക്കുന്നത്​. രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒരുമണി വരെ ഇങ്ങനെ ക്ലാസിൽ ഇരിക്കും. ചില ദിവസങ്ങളിൽ ഉച്ചയൂണ്​ കഴിഞ്ഞ്​ രണ്ടുമണിക്ക്​ ശേഷവും ക്ലാസുണ്ടാകും' -ഉദിത്​ ശ്യാം എന്ന വിദ്യാർഥി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online class problems
News Summary - Man holds umbrella to protect daughter from rain as she attends online class by the road
Next Story