Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രമുഖ കമ്പനിയുടെ ഭക്ഷണ പാക്കറ്റിൽ ചെമ്മീൻ വാൽ; പരാതിയുമായി ട്വിറ്ററിലെത്തിയപ്പോൾ സംഭവിച്ചത്​...!
cancel
Homechevron_rightSocial Mediachevron_rightViralchevron_rightപ്രമുഖ കമ്പനിയുടെ...

പ്രമുഖ കമ്പനിയുടെ ഭക്ഷണ പാക്കറ്റിൽ ചെമ്മീൻ വാൽ; പരാതിയുമായി ട്വിറ്ററിലെത്തിയപ്പോൾ സംഭവിച്ചത്​...!

text_fields
bookmark_border

അമേരിക്കയിലെ ലോസ്​ ആഞ്ചലസ്​ സ്വദേശിയും കൊമേഡിയനുമായ ജെൻസൻ കാർപ്പാണ്​ (41) രാവിലെ തന്നെ താൻ നേരിട്ട നിർഭാഗ്യകരമായ അനുഭവം പങ്കുവെച്ചത്​. തനിക്കേറ്റവും ഇഷ്​ടപ്പെട്ട സിനമൻ ടോസ്റ്റ്​ ക്രഞ്ചിന്‍റെ​ സിറിയൽ ബോക്​സിനുള്ളിൽ നിന്ന്​​ അദ്ദേഹത്തിന്​ ലഭിച്ചത്​ രണ്ട്​ ചെമ്മീൻ വാലുകൾ. ഒരു തവണ സിറിയൽ കഴിച്ചതിന്​ ശേഷം​ കൊതിതീരാതെ രണ്ടാമത്തെ റൗണ്ടിന്​ വേണ്ടി ബോക്​സിൽ നിന്നും സിറിയൽ പാത്രത്തിലേക്ക്​ പകരവേയാണ്​ ആദ്യത്തെ ചെമ്മീൻ വാൽ കണ്ണിൽ പെട്ടത്​. കൂടുതൽ സൂക്ഷമമായി നോക്കിയപ്പോൾ രണ്ടാമത്തെ വാലും കണ്ടെത്തി.

പിന്നാലെ, ജെൻസൻ ട്വിറ്ററിൽ തന്‍റെ അനുഭവം പങ്കുവെക്കുകയും ചെയ്​തു. 'ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (OCD) എന്ന രോഗാവസ്ഥയ്​ക്ക്​ ചികിത്സ തേടുന്ന ആൾകൂടിയായ തനിക്ക്​ സിനമൻ എന്ന പ്രമുഖ കമ്പനിയുടെ ഭക്ഷണപദാർഥം നൽകിയ അനുഭവം അങ്ങേയറ്റം അറപ്പുളവാക്കുന്നതും പേടിസ്വപ്​നവുമായി മാറിയെന്ന്​​ ന്യൂയോർക്​ ടൈംസിന്​ നൽകിയ അഭിമുഖത്തിൽ ജെൻസൻ തുറന്നടിച്ചു. സിറിയൽ വിൽക്കുന്ന ജനറൽ മിൽസിന്​ മെയിൽ അയച്ചതിന്​ ശേഷം ജെൻസൻ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങളടക്കം പരാതിയുമായി എത്തി.

എന്നാൽ, പരാതി പറഞ്ഞ ഉപഭോക്​താവിനോട്​ സിനമൻ ടോസ്റ്റ്​ ക്രഞ്ച്​ എന്ന കമ്പനി പ്രതികരിച്ച രീതി വിചിത്രമായിരുന്നു. ജെൻസന്​ കാർപ്പിന്​ ചെമ്മീൻ വാലുകൾ കിട്ടിയ ബോക്​സിന്​ പകരം പുതിയ മറ്റൊരു ബോക്​സ്​ നൽകാമെന്നാണ്​ അവർ ആദ്യം മറുപടി നൽകിയത്​. എന്നാൽ, അത്​ അദ്ദേഹം നിഷേധിക്കുകയായിരുന്നു. പിന്നാലെ 'അദ്ദേഹം കണ്ടെത്തിയത്​ ചെമ്മീൻ വാലല്ല, പകരം പഞ്ചസാര അടിഞ്ഞുകൂടി രൂപപ്പെട്ട പദാർഥമാണ്​' എന്നുമുള്ള അവകാശവാദവുമായി സിനമൻ കമ്പനിയെത്തിയതോടെ ജെൻസൻ പ്രകോപിതനായി.

ശേഷം, കണ്ടെത്തിയ ചെമ്മീൻ വാലുകൾ പരിശോധനക്കായി അയച്ചുനൽകണമെന്നായി അവരുടെ ആവശ്യം. അല്ലെങ്കിൽ സമീപത്തുള്ള ​പൊലീസ്​ സ്​റ്റേഷനിൽ കൊണ്ടുപോയി സ്ഥിരീകരിക്കാനും നിർദേശിച്ചു. ജെൻസന്‍റെ ട്വീറ്റ്​ വൈറലാകാൻ തുടങ്ങിയതോടെ അദ്ദേഹത്തിന്​ പിന്തുണയുമായി നിരവധിപേരെത്തി. ബോക്​സ്​ ഒരിക്കൽ കൂടി പരിശോധിക്കാൻ ചിലർ ആവശ്യപ്പെടുകയും ചെയ്​തു.

ട്വിറ്ററാട്ടികളുടെ ആവശ്യം പരിഗണിച്ച്​ ജെൻസൻ വാങ്ങിച്ച രണ്ട്​ ബോക്​സുകളും കൂടുതൽ സൂക്ഷമമായി പരിശോധിച്ചു. പിന്നാലെ ചില വിചിത്ര വസ്​തുക്കൾ കൂടി ലഭിക്കുകയും ചെയ്​തു. അതിൽ ടൂത്ത്​ ബ്രഷിന്‍റെ സിൽക്കു​നൂൽ പോലെ തോന്നിക്കുന്ന പദാർഥവും കറുത്ത നിറത്തിലുള്ള മറ്റ്​ ചില വസ്​തുക്കളും കണ്ടെത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു. ഇതെല്ലാം കണ്ട നെറ്റിസൺസ്​ കമന്‍റ്​ ബോക്​സിൽ ഞെട്ടൽ രേഖപ്പെടുത്തി രംഗത്തെത്തി. പലരും സിനമൻ എന്ന കമ്പനിയെ ട്രോളിക്കൊണ്ട്​ പോസ്റ്റുകൾ പ്രചരിപ്പിക്കാനും തുടങ്ങി.

കാര്യങ്ങൾ കൂടുതൽ ഗൗരവത്തിലാകാൻ അധികസമയമെടുത്തില്ല. ഒരു ട്വിറ്റർ യൂസർ സിനമൻ കമ്പനിയുടെ സിറിയലിൽ കണ്ടെത്തിയ എല്ലാ സാധനങ്ങളും ഡി.എൻ.എ ടെസ്റ്റ്​ നടത്താൻ നിർദേശിച്ചു. അത്​ അംഗീകരിച്ച ജെൻസൻ കാർപ്​, ഒരു കാർസിനോളജിസ്റ്റ് (ക്രസ്റ്റേഷ്യൻ ഗവേഷകൻ) മൈക്രോസ്കോപ്പി ഉപയോഗിച്ച് കണ്ടെത്തിയത്​ ചെമ്മീൻ തന്നെയാണോ എന്ന്​ തിരിച്ചറിയാൻ പോകുന്നതായി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral storycereal boxshrimp tail
News Summary - Man finds shrimp tail inside cereal box
Next Story