Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Man escapes death by seconds after train driver pulls emergency brakes at Mumbai
cancel
Homechevron_rightSocial Mediachevron_rightViralchevron_rightആത്മഹത്യചെയ്യാൻ റെയിൽ...

ആത്മഹത്യചെയ്യാൻ റെയിൽ പാളത്തിൽ കിടന്ന്​ യുവാവ്​; രക്ഷകരായത്​ ഇവർ

text_fields
bookmark_border

ന്യൂഡൽഹി: ആത്മഹത്യചെയ്യാൻ റെയിൽവേ ​പാളത്തിൽ കിടന്ന യുവാവിനെ രക്ഷപ്പെടുത്തിയത്​ ലോക്കോ പൈലറ്റിന്‍റെ ജാഗ്രത. യുവാവ്​ ആത്മഹത്യചെയ്യാനായി റെയിൽവേ പാളത്തിൽ കിടക്കുന്നത്​ ശ്രദ്ധയിൽപ്പെട്ടതോടെ ലോക്കോ പൈലറ്റ്​ എമർജൻസി ബ്രേക്ക്​ ഉപയോഗിക്കുകയായിരുന്നു. ഇതോടെ യുവാവിന്​ തൊട്ടുമുമ്പിലെത്തി ട്രെയിൻ നിന്നു. മുംബൈയിലെ ശിവദി സ്​റ്റേഷൻ പരിസരത്താണ്​ സംഭവം.

സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചു. ട്രെയിൻ നിർത്തിയ​തിന്​ പിന്നാലെ റെയിൽവേ പൊലീസ്​ ഉദ്യോഗസ്ഥരെത്തി യുവാവിനെ പാളത്തിൽനിന്ന്​ എഴുന്നേൽപ്പിച്ച്​ നടത്തിക്കൊണ്ടുവരുന്നത്​ വിഡിയോയിൽ കാണാം.

ട്രെയിൻ വരുന്നതിന്​ തൊട്ടുമുമ്പ്​ യുവാവ്​ റെയിൽവേ പാളത്തിലെത്തി കിടക്കുകയായിരുന്നു. ഇതോടെ ലോക്കോ പൈലറ്റ്​ എമർജൻസി ബ്രേക്ക്​ പ്രയോഗിച്ചു. യുവാവിന്‍റെ തൊട്ടരികിൽ ട്രെയിൻ നിൽക്കുന്നതും വിഡിയോയിൽ കാണാം. രാവിലെ 11.45ന്‍റേതാണ്​ ദൃശ്യങ്ങൾ. നിരവധി പേരാണ്​ വിഡിയോ വൈറലായതോടെ ലോക്കോപൈലറ്റിനെ അഭിനന്ദിച്ച്​ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsViral VideoTrain
News Summary - Man escapes death by seconds after train driver pulls emergency brakes at Mumbai
Next Story