Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഇരിക്കുന്ന കൊമ്പ്​...

ഇരിക്കുന്ന കൊമ്പ്​ മുറിക്കുന്നത്​ കണ്ടിട്ടുണ്ടോ​?... ഇല്ലെങ്കിൽ കാണണം -video

text_fields
bookmark_border
ഇരിക്കുന്ന കൊമ്പ്​ മുറിക്കുന്നത്​ കണ്ടിട്ടുണ്ടോ​?... ഇല്ലെങ്കിൽ കാണണം -video
cancel

ലോസ്​ എയ്​ഞ്ചലസ്​: ഇരിക്കുന്ന കൊമ്പ്​ മുറിക്കുക എന്ന്​ നാം കേട്ടിട്ടുണ്ട്​. എന്നാൽ ഒരു പനയുടെ മുകളിൽ നിന്നും അതേമരം തന്നെ മുറിക്കുന്ന ഒരാളുടെ വിഡിയോ ദശലക്ഷക്കണക്കിനാളുകളെയാണ്​ സ്​തബ്​ധരാക്കിയത്​.

മുൻ അമേരിക്കൻ ബാസ്​കറ്റ്​ബാൾ താരം റെക്​സ്​ ചാപ്​മാനാണ്​ വിഡിയോ ട്വിറ്ററിലിട്ടത്​. പകുതിയോളം ചാഞ്ഞിരിക്കുന്ന ഉയരമേറിയ മരത്തിൻെറ മുകളിൽ കയറിയിരിക്കുകയാണ്​ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നയാൾ​. മെഷീൻ ഉപയോഗിച്ചാണ്​ മരം മുറിക്കുന്നത്​.

പനയുടെ ഇലകൾ ഉൾകൊള്ളുന്ന മുകൾ ഭാഗം മുറിഞ്ഞ്​ താഴെ വീണതോടെ പന ആടി ഉലയുന്ന കാഴ്​ചയാണ്​ കാണാനാകുക. മരത്തിലിരിക്കുന്നയാൾ താഴെ വീഴുമെന്നാണ്​ ഏവരും കരുതിയത്​. എന്നാൽ അയാൾ മരത്തിൽ അള്ളിപ്പിടിക്കുകയായിരുന്നു.

വെള്ളിയാഴ്​ച ട്വിറ്ററിൽ പങ്കുവെച്ച 34 സെക്കൻഡ്​ ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം 6.6 ദശലക്ഷം പേർ കണ്ടുകഴിഞ്ഞു. 23000ത്തിലധികം ആളുകളാണ്​ വിഡിയോ റീട്വീറ്റ്​ ചെയ്​തത്​.

'അയാൾ പറന്നുപോകുമെന്ന്​ കരുതിയവർ കൈ പൊക്കുക' -ഒരാൾ കമൻറടിച്ചു. എന്തുകൊണ്ട്​ അദ്ദേഹത്തിന്​ താഴെ നിന്ന്​ കൊണ്ട്​ മരം മുറിച്ചു കൂടെയെന്ന്​ ഒരാൾ ചോദിക്കുന്നതിന്​ വിശദീകരണവും ചിലർ നൽകുന്നുണ്ട്​. സമീപത്തെ കെട്ടിടങ്ങളും വൈദ്യുത സംവിധാനങ്ങളും തകരാറിലാക്കുമെന്നതിനാലാണ്​ അദ്ദേഹം ത​െൻറ ജീവൻ പണയം വെച്ച്​ അത്തരമൊരു 'റിസ്​ക്' എടുത്തതെന്നാണ്​ വിശദീകരണം. ​

'ഇത്തരം മരങ്ങൾ ലോസ്​ എയ്​ഞ്ചലസിൽ ധാരാളമുണ്ട്​. എല്ലാ ഭാഗങ്ങളിലും വീടുകളാണ്​​. മരം കടപുഴകി ജീവഹാനി സംഭവിക്കാറുമുണ്ട്​.​'- ഒരാൾ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videopalm treerex chapman
Next Story