Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightമോഷ്​ടാവ്​...

മോഷ്​ടാവ്​ തോക്കുചൂണ്ടി റസ്​റ്ററൻറ്​ കൊള്ളയടിക്കു​​േമ്പാൾ 'കൂളായി' ചിക്കൻ കഴിച്ച്​ യുവാവ്​; വിഡിയോ വൈറൽ

text_fields
bookmark_border
മോഷ്​ടാവ്​ തോക്കുചൂണ്ടി റസ്​റ്ററൻറ്​ കൊള്ളയടിക്കു​​േമ്പാൾ കൂളായി ചിക്കൻ കഴിച്ച്​ യുവാവ്​; വിഡിയോ വൈറൽ
cancel

സ്​റ്ററൻറിലെ കവർച്ചക്കിടെ ചിക്കൻ കഴിക്കുന്ന ഒരു യുവാവിൻറെ വിഡിയോയാണ്​ ഇ​പ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. വിഡിയോയുടെ ഉറവിടം വ്യക്തമല്ല.

റസ്​റ്ററൻറിലെ സി.സി.ടി.വി ദൃശ്യത്തിൽ റസ്​റ്ററൻറിൽ നിരവധി പേർ ഇരുന്ന്​ ഭക്ഷണം കഴിക്കുന്നത്​ കാണാം. അതിനിടെ ഹെൽമറ്റ്​ ധരിച്ച ഒരാൾ റസ്​റ്ററൻററിന്​ അകത്തെത്തുകയും തോക്കുചൂണ്ടി പണവും ഫോണും മറ്റും ആവശ്യപ്പെടുന്നതും വിഡിയോലുണ്ട്​.

അതേസമയം, റസ്​റ്ററൻറിലുണ്ടായിരുന്ന നിരവധിപേർ പുറത്തേക്ക്​ പോകുകയും ചിലർ പേടിച്ചിരിക്കുകയുമായിരുന്നു. എന്നാൽ, ഒരു യുവാവ്​ മാത്രം ഒന്നും സംഭവിക്കാത്ത തരത്തിൽ ചിക്കൻ കഴിക്കുന്നതാണ്​ ദ്യശ്യങ്ങൾ.

യുവാവി​െൻറ തലയിൽ തോക്കുചൂണ്ടി പണവും മറ്റും ആവശ്യപ്പെടു​േമ്പാഴും യാതൊരു കുലുക്കവുമില്ലാതെ ചിക്കനിൽ മാത്രമായിരുന്നു ശ്രദ്ധയെന്നതാണ്​ കൗതുകം. കൂടാതെ, കവർച്ചക്കാരൻ ചോദിച്ച ഫോൺ യാതൊരു മടിയുമില്ലാതെ എടുത്തുനൽകുന്നതും വിഡിയോയിൽ കാണാം.

തുടർന്ന്​, കവർച്ചക്കാരൻ റസ്​റ്ററൻറിൽനിന്ന്​ പോയതിന്​ ശേഷവും അയാൾ ഭക്ഷണം കഴിക്കുന്നത്​ തുടരുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലോകത്തിലെ ഏറ്റവും ശാന്തനായ മനുഷ്യൻ എന്ന അടിക്കുറിപ്പാണ്​ പലരും നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberychickenviral video
News Summary - Man continues to eat his chicken wing during a robbery Viral Video
Next Story