Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightപിറന്നാൾ ദിനത്തിൽ...

പിറന്നാൾ ദിനത്തിൽ വളർത്തു നായക്ക് 16 ലക്ഷത്തിന്റെ വീട്; ഞെട്ടി നെറ്റിസൺസ് -വിഡിയോ

text_fields
bookmark_border
Man builds ₹ 16 lakh pet house for dogs birthday
cancel

അരുമയായ് വളർത്തുന്ന മൃഗങ്ങൾക്ക് സമ്മാനങ്ങൾ നൽകാറുണ്ട് പലരും. വളർത്തു നായയുടെ ജൻമദിനത്തിൽ 20,000 ഡോളർ(ഏതാണ്ട് 16.4 ലക്ഷം രൂപ) ചെലവഴിച്ച് വീട് ഒരുക്കിയാണ് ഒരാൾ വിസ്മയിപ്പിച്ചിരിക്കുന്നത്. ബ്രെന്റ് റിവേറ യൂട്യൂബ് ചാനലിലാണ് ഇക്കാര്യം പങ്കുവെച്ചത്.

തന്റെ അരുമയായ ചാർലിയുടെ ജൻമദിനമാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിഡിയോ തുടങ്ങുന്നത്. അവൾക്കായി പ്രത്യേക സമ്മാനമൊരുക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും അങ്ങനെയാണ് ഒരു കിടപ്പുമുറിയും ലിവിങ് റൂമും ഉൾപ്പെടെയുള്ള വീടൊരുക്കിയതെന്നും പറയുന്നുണ്ട്. റിവേറയുടെ സുഹൃത്താണ് വീടൊരുക്കിയത്.

കിടക്കയിൽ സുഖമായിരുന്ന് ചാർലിക്ക് സിനിമയും വിഡിയോയും കാണാൻ ടെലിവിഷനും ഉണ്ട്. താൻ ജോലിത്തിരക്കിലായിരിക്കുമ്പോൾ ചാർലിക്ക് ഏകാന്തത അനുഭവപ്പെടാതിരിക്കാൻ ഒരു പ്രഫഷനൽ പരിചാരകനെയും ഏർപ്പെടുത്തിയിട്ടുണ്ട് റിവേറ. ചാർലിയുടെ ജൻമദിനാഘോഷത്തിൽ പ​ങ്കെടുക്കാൻ സുഹൃത്തുക്കളെയും അദ്ദേഹം ക്ഷണിച്ചിരുന്നു. ഏറ്റവും ഒടുവിൽ കളിക്കാനായി ഒരു നായക്കുട്ടിയെ കൂടി സമ്മാനിച്ചാണ് ചാർലിക്കായി ഒരുക്കിയ സർപ്രൈസ് റിവേറ അവസാനിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pet house
News Summary - Man builds ₹ 16 lakh pet house for dog's birthday
Next Story