
പ്രതിമയെന്ന് കരുതി ചിത്രമെടുക്കാൻ പോയത് ജീവനുള്ള മുതലയുടെ വായിലേക്ക്; ഞെട്ടിക്കുന്ന വിഡിയോ
text_fieldsമൃഗശാലയിലോ പാർക്കിേലാ പോയാൽ ചിത്രമെടുക്കലാണ് എല്ലാവരുടെയും പ്രധാന വിനോദം. മൃഗങ്ങളും ചെടികളും പ്രതിമകളുമെല്ലാം കാമറക്കുളളിലാകും. എന്നാൽ, പ്രതിമയാണെന്ന് കരുതി ജീവനുള്ള മുതലയുടെ സമീപംനിന്ന് ചിത്രമെടുക്കാൻ പോയയാൾക്ക് സംഭവിച്ച അപകടത്തിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.
ജന്മദിനത്തോട് അനുബന്ധിച്ച് ഫിലിപ്പീൻസിലെ കാഗയാൻ ഡി ഒരോ സിറ്റിയിയിയെ അമായ അമ്യൂസ്മെന്റ് പാർക്കിലെത്തിയതായിരുന്നു 68കാരനായ നെഹെമിയസ് ചിപാഡ. പാർക്കിലെ ചെറിയ കുളത്തിലെ മുതലയുടെ പ്രതിമക്ക് സമീപത്തുനിന്ന് ചിത്രമെടുക്കാനായിരുന്നു ചിപാഡയുടെ ശ്രമം. എന്നാൽ, ജീവനുള്ള മുതലയാണ് കുളത്തിലുണ്ടായിരുന്നതെന്ന് ചിപാഡക്ക് അറിയില്ലായിരുന്നു.
സെൽഫിയെടുക്കാൻ ഇറങ്ങിയ ചിപാഡയെ സെക്കന്‍റുകൾക്കുള്ളിൽ മുതല ആക്രമിച്ചു. കൈയിൽ കടിച്ച് കുളത്തിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
12 അടിയോളം നീളം വരുന്ന മുതല ചിപാഡയെ വലിച്ചുകൊണ്ടുപോകുന്നത് വിഡിയോയിൽ കാണാം. എന്നാൽ, മുതലയുടെ പിടിയിൽനിന്ന് അത്ഭുതകരമായി യുവാവ് രക്ഷപ്പെട്ടു. കൈയിൽ മുറിവുമായി കുളത്തിൽനിന്ന് ചിപാഡ കയറി വരുന്നതും വിഡിയോയിലുണ്ട്.
നിരവധി പേരാണ് ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം കണ്ടത്. അതേസമയം, കുളത്തിൽ ജീവനുള്ള മുതലായാണെന്ന യാതൊരു മുന്നറിയിപ്പും പാർക്കിൽ സ്ഥാപിച്ചിട്ടില്ലെന്നും ചിപാഡയും കുടുംബവും ആരോപിച്ചു. എന്നാൽ, ചിപാഡയുടെയും കുടുംബത്തിന്‍റെയും ആരോപണം പാർക്ക് അധികൃതർ നിഷേധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
