Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightകല്യാണ ചെക്ക​െൻറ...

കല്യാണ ചെക്ക​െൻറ കൂട്ടുകാരെ 'കാര്യ'മായി 'വഹിച്ച' മാമനെ 'കാര്യവാഹക്​' ആക്കി -കൈവിട്ട്​ പോയി ആ ട്രോൾ

text_fields
bookmark_border
കല്യാണ ചെക്ക​െൻറ കൂട്ടുകാരെ കാര്യമായി വഹിച്ച മാമനെ കാര്യവാഹക്​ ആക്കി -കൈവിട്ട്​ പോയി ആ ട്രോൾ
cancel

കരിക്ക് വെബ് സീരീസിലെ 'സ്​മൈൽ പ്ലീസ്​' എപിസോഡിലെ മാമൻ വീണ്ടും തരംഗമാകുകയാണ്​. കരിക്കി​െൻറ കല്യാണ എപിസോഡ്​ ഇറങ്ങിയ സമയത്ത്​ ഈ ചൊറിയൻ മാമ​െൻറ 'മാമനോടൊന്നും തോന്നല്ലേ മക്കളേ' എന്ന ഡ​യലോഗ്​ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോൾ മാമൻ വൈറലാകുന്നതി​െൻറ കാരണം അൽപം രാഷ്​ട്രീയപരമാണ്​. മറ്റൊന്നുമല്ല, മാമനെ ചിലർ 'ആർ.എസ്​.എസി'ലെടുത്തു. ​

വിവാഹത്തലേന്ന് കല്യാണ ചെക്ക​െൻറ കൂട്ടുകാരെയും സഹപ്രവർത്തകരെയും 'കാര്യ'മായി 'വഹിച്ച'തി​െൻറ പേരിൽ അവർ അടിച്ച് ശരിപ്പെടുത്തുന്ന മാമനെ മുസ്‍ലിം വിവാഹത്തിൽ പങ്കെടുത്തതിന് അടി കിട്ടിയ ആർ.എസ്.എസ് കാര്യവാഹക് എന്ന തലക്കെട്ടോടെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്​. അർജുൻ രത്തൻ അവതരിപ്പിച്ച മാമൻ കഥാപാത്രത്തി​െൻറ തല്ല്​ കൊള്ളുന്നതിന്​ മുമ്പും ശേഷവുമുള്ള പടങ്ങളാണ്​ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്​.

'ഇത്​ ആർ.എസ്​.എസ്​ കാര്യവാഹക്​ ച​ന്ദ്രബോസ്​. ഒരു മുസ്​ലിം കല്യാണത്തിൽ പ​ങ്കെടുത്തെന്ന നിസ്സാര കാര്യത്തിന്​​ അദ്ദേഹത്തെ അടിച്ച്​ ഇഞ്ചപ്പരുവമാക്കി. ഇത്​ നടന്നത്​ ദൈവത്തി​െൻറ സ്വന്തം നാടായ കേരളത്തിലാണ്' എന്ന കാപ്​ഷനും 'ജസ്​റ്റിസ് ഫൊര്‍ ചന്ദ്രബോസ്' എന്ന ഹാഷ്​ടാഗുമാണ്​ പ്രചരിക്കപ്പെട്ടത്​. ​'ഹിന്ദി ഹെ മേരാ രാഷ്​ട്ര്​ ഭാഷ' എന്ന ട്വിറ്റർ അക്കൗണ്ട് വഴി ആർ.എസ്.എസിനെ ടാ​ഗ് ചെയ്തുകൊണ്ടാണ് ചിത്രം പ്രചരിച്ചത്.

'കേരളത്തിലെ കമ്മ്യൂണിസ്​റ്റ്​ പാർട്ടിക്കാർ ബി.ജെ.പി ഭാരവാഹിയെ മർദിച്ചു. ദയവുചെയ്​ത്​ ഈ വാർത്ത എല്ലാവരിലും എത്തിക്കൂ. കിണറായി വിജയൻ (പിണറായി വിജയൻ എന്നത്​ തെറ്റിയെഴുതിയത്​) സർക്കാർ കേരളത്തിൽ ഹിന്ദുക്കളെ മർദിക്കുകയാണ്​. കമ്യൂണിസ്​റ്റ്​ സർക്കാറിനെ താഴെയിറക്കാൻ എല്ലാവരെയും ഒരുമിപ്പിക്കണമെന്ന്​ നമ്മൾ അമിത്​ ഷാ ജിയോട്​ ആവശ്യപ്പെടണം' എന്ന സന്ദേശവും ഇതോടൊപ്പം ചേർത്തിരുന്നു.

സം​ഗതി വൈറലാകാൻ അധികനേരം വേണ്ടിവന്നില്ല. പ്രചരിക്കപ്പെട്ട സ്‌ക്രീന്‍ഷോട്ടിൽ കാണുന്ന ​'ഹിന്ദി ഹെ മേരാ രാഷ്​ട്ര്​ ഭാഷ' എന്ന അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ല. ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പോയെങ്കിലും 'മാമ​െൻറ' ചിത്രം പിടിവിട്ടു പോയി. ട്രോളെന്ന തരത്തിൽ ഏറ്റുപിടിച്ചവരുടെ കൈയിലും കാര്യങ്ങൾ നിന്നില്ല. ട്രോൾ സംഘ് ​ഗ്രൂപി​െൻറ ലോ​ഗോ സഹിതമാണ്​ ഷെയർ ചെയ്തതെങ്കിലും ഈ ചിത്രം പല അക്കൗണ്ടുകളിലും വളരെ ​ഗൗരവത്തോടെയാണ് ചർച്ച ചെയ്യപ്പെട്ടത്.

കേരളത്തിന്​ പുറത്തുള്ള സംഘ്​പരിവാറുകാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ബി.ജെ.പി, ജയ് സംഘ്, ആർ.എസ്​.എസ്, അമിത് ഷാ തുടങ്ങിയ പേരുകള്‍ ടാഗ് ചെയ്താണ് ട്വീറ്റ് പ്രചരിപ്പിച്ചത്. കേരളത്തിനെതിരെ വ്യക്തമായ വിമര്‍ശനം ഉള്ളതുകൊണ്ടു തന്നെ കേരളത്തിനെതിരായ പ്രചാരണത്തിനും ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

'പ്രിയപ്പെട്ട സംഘ്​ മിത്രങ്ങളേ, ഇത്​ ശരിക്കുള്ളതാണ്​. ജിഹാദികൾ വരെ ഈ വിഡിയോ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​' എന്നായിരുന്നു ഒരാളു​െട പ്രതികരണം. '0% മനുഷ്യത്വം, 100% സാക്ഷരത. ലജ്​ജിക്കുക കേരളമേ' എന്നായിരുന്നു മറ്റൊരാളുടെ വിമർശനം. 'കേരളത്തിൽ ഇതെന്താണ്​ നടക്കുന്നത്​? ആർ.എസ്​.എസ്​ ആണെന്ന ഒറ്റ കാരണത്താൽ ഒരു പാവം മനുഷ്യനെ ഒരുകൂട്ടം ആളുകൾ മർദിച്ചിരിക്കുന്നു. ലജ്​ജിക്കുക മലയാളികളേ. 100% സാക്ഷരത, 0% മനുഷ്യത്വം' എന്ന വിമർശനവും ട്വിറ്ററിൽ കണ്ടു.

ചി​ത്രം പ്രചരിപ്പിച്ച ചില അക്കൗണ്ടുകൾ മലയാളികളുടേതാണ്​. ആക്ഷേപഹാസ്യപരമായാണ് പ്രചരിപ്പിച്ചത്​ എന്നുപറഞ്ഞ്​ അവരിൽ ചിലർ പോസ്​റ്റ്​ നീക്കം ചെയ്​തിട്ടുമുണ്ട്​. വൻ വിമർശനവും ഭീഷണിയും ​നേരിട്ടതായും ഇവരിൽ പലരും വ്യക്​തമാക്കുന്നു. നിരുപദ്രവമെന്ന്​ തോന്നുമെങ്കിലും സോഷ്യൽ മീഡിയ പോസ്​റ്റുകൾ കലാപത്തിന്​ വരെ വഴിതെളിക്കാവുന്ന ഇക്കാലത്ത്​ ഇത്തരം പോസ്​റ്റുകൾ സൃഷ്​ടിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ജാഗ്രത പുലർത്തണമെന്നും സൈബർ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake news spreadingkarikku web seriesrss trollsviral trolls
Next Story