യാത്രക്കൂലി മുഴുവൻ നൽകാത്തത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ സ്ത്രീ ചെരുപ്പൂരി അടിച്ചു; വിഡിയോ
text_fieldsലഖ്നോ: നഗരത്തിൽ ടാക്സി ഡ്രൈവറെ നടുറോഡിൽ വെച്ച് യുവതി പൊതിരെ തല്ലിയ സംഭവം രാജ്യത്ത് വലിയ വിവാദമായി മാറിയിരുന്നു. ഇപ്പോൾ അതേ ലഖ്നോവിൽ നിന്നുള്ള മറ്റൊരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു സ്ത്രീ നടുറോഡിൽ വെച്ച് ഒാേട്ടാ റിക്ഷാ ഡ്രൈവറെ ചെരുപ്പൂരി മർദിക്കുന്നതായാണ് ദൃശ്യത്തിലുള്ളത്. ലഖ്നോവിലെ തേദി പുലിയ മെയിൻ ചൗക്കിലാണ് സംഭവം നടന്നത്.
സ്ത്രീയും ഒപ്പമുള്ള യുവാക്കളും ചേർന്ന് ഒാേട്ടാ ഡ്രൈവറോട് യാത്രാകൂലിയെ ചൊല്ലി തർക്കത്തിലേർപ്പെടുകയായിരുന്നു. യാത്ര ചെയ്തതിെൻറ മുഴുവൻ ചാർജ് കൊടുക്കാതിരുന്നത് ചോദ്യം ചെയ്തതായിരുന്നു ഡ്രൈവർ. എന്നാൽ, അതിന് അയാളെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചു. അത് ചോദ്യം ചെയ്തതോടെ യുവാക്കൾ കൈയ്യേറ്റം ചെയ്യാൻ തുടങ്ങുകയായിരുന്നു. ഡ്രൈവർ സമീപത്തുള്ള പൊലീസുകാരനോട് തന്നെ സഹായിക്കാൻ ആവശ്യപ്പെടുന്നതായി ദൃശ്യങ്ങളിലുണ്ട്. എന്നാൽ, അതിനിടെ സ്ത്രീ അയാളെ മുഖത്തടിക്കുകയും ശേഷം ചെരുപ്പൂരിയെടുത്ത് വീണ്ടും മർദിക്കുകയായിരുന്നു.
विवाद किराए का, हिसाब चप्पल से।
— Gyan Bihari Mishra (@Gyanmishra_) August 21, 2021
थप्पड़ गर्ल के बाद अब चप्पल वाली महिला। लखनऊ के टेढ़ी पुलिया चौराहे का वीडियो वायरल। pic.twitter.com/HV8R8PMEdV
ബഹളം കേട്ട് തടിച്ചുകൂടിയ ആളുകളാണ് വിഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എന്തായാലും സംഭവത്തിൽ സ്ത്രീക്കെതിരെ ഇതുവരെ ഒരു പരാതിയും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ലഖ്നോ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആരിൽ നിന്നും തങ്ങൾക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

