
ഇത് വോളിബാൾ അല്ല, 'ബേർഡിബാൾ'
text_fieldsന്യൂഡൽഹി: പച്ചയും മഞ്ഞയും യൂനിഫോമിട്ട് രണ്ടു ടീമായി തിരിഞ്ഞ് വോളിബാൾ മത്സരം തുടങ്ങി. അതിലെന്താണ് ഇത്ര പ്രത്യേകത എന്നല്ലേ, കളിക്കുന്നത് മനുഷ്യരല്ല പകരം ഒരു കൂട്ടം ചെറുകിളികൾ. പച്ച നിറവും മഞ്ഞ നിറവുമുള്ള അഞ്ചുകിളികൾ രണ്ടു ടീമായി തിരിഞ്ഞാണ് മത്സരം.
മഞ്ഞ നിറമുള്ള കിളികൾ ഒരു ടീമിലും പച്ച നിറമുള്ളവ മറ്റൊരു ടീമിലും. ആവേശത്തോടെ രണ്ടുകൂട്ടരും ബാൾ വലക്ക് അപ്പുറത്തേക്ക് ചുണ്ടുകെണ്ട് ഇട്ടുനൽകുന്നത് വിഡിയോയിൽ കാണാം. ചെറുകിളികൾക്കായി ചെറിയൊരു വോളിബാൾ കോർട്ടും ഒരുക്കി നൽകിയിട്ടുണ്ട്.
'നിരവധി കായിക മത്സരങ്ങൾ റദ്ദാക്കി. എന്നാൽ ചില ബേർഡിബാൾ ഇപ്പോഴുമുണ്ട്' എന്ന അടിക്കുറിപ്പോടെ ട്വിറ്ററിൽ ഒരാൾ വിഡിയോ പങ്കുവെക്കുകയായിരുന്നു. 11 സെക്കൻഡ് മാത്രമാണ് വിഡിയോയുടെ ദൈർഘ്യം. ഇൗ കിളികളെ ഒളിംബിക്സിൽ പെങ്കടുപ്പിക്കണമെന്നും രണ്ടു കൂട്ടരെയും വിജയികളായി പ്രഖ്യാപിക്കണമെന്നുമെല്ലാമാണ് ട്വിറ്ററിലെ ചില കമൻറുകൾ.
