Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightടൂറിസ്റ്റുകളുടെ...

ടൂറിസ്റ്റുകളുടെ മുന്നിൽ വെച്ച് മിന്നൽ വേഗത്തിൽ​ മാനിനെ റാഞ്ചിയെടുത്ത്​ സിംഹം; വിഡിയോ വൈറൽ

text_fields
bookmark_border
ടൂറിസ്റ്റുകളുടെ മുന്നിൽ വെച്ച് മിന്നൽ വേഗത്തിൽ​ മാനിനെ റാഞ്ചിയെടുത്ത്​ സിംഹം; വിഡിയോ വൈറൽ
cancel
camera_alt

Image: pinterest

കാടുകളിൽ സഫാരി ടൂറുകൾ നടത്താൻ ഇഷ്​ടമില്ലാത്തവർ ചുരുക്കമായിരിക്കും. പക്ഷെ, സഫാരിക്കിടയിൽ സിംഹരാജനും കടുവയുമടക്കമുള്ള മൃഗങ്ങളെ തൊട്ടടുത്ത്​ കാണാനും അവ ഇരയെ വേട്ടയാടുന്നത്​​ വീക്ഷിക്കാനും എല്ലാവർക്കും ഭാഗ്യം ലഭിക്കണമെന്നില്ല. എന്നാൽ, അതുപോലുള്ള അപൂർവ്വ ഭാഗ്യം ലഭിച്ച ഒരു കൂട്ടം സഫാരി ടൂറിസ്റ്റുകളുടെ വിഡിയോ ആണ്​ ഇപ്പോൾ വൈറലാകുന്നത്​.

തുറന്ന ജീപ്പിൽ സഫാരി നടത്തുകയായിരുന്ന ടൂറിസ്റ്റുകളുടെ തൊട്ടുമുന്നിൽ വെച്ച്​ മിന്നൽ വേഗത്തിൽ വന്ന സിംഹം ഒരു മാനിനെ റാഞ്ചിയെടുക്കുന്ന വിഡിയോ ആണ്​ സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന്​ കാഴ്​ച്ചക്കാരുമായി പ്രചരിക്കുന്നത്​. ആറ്​ സെക്കന്‍റുകൾ മാത്രമുള്ള വിഡിയോയിൽ ഞെട്ടിത്തരിക്കുന്ന ടൂറിസ്റ്റുകളെയും കാണാം. ട്വിറ്ററിൽ 2.5 മില്യൺ ആളുകളാണ്​ വിഡിയോ കണ്ടത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionviral videosafari tourists
News Summary - Lion ambushes his prey right in front of safari tourists
Next Story