സിംഹക്കൂട്ടിൽ കൈയിട്ട് കുട്ടിക്കളി; കടിച്ചെടുക്കാനാഞ്ഞ് സിംഹം -വൈറൽ വിഡിയോ
text_fieldsമൃഗശാലകൾ സന്ദർശിക്കുന്ന പലരും കൂട്ടിലടച്ച വന്യമൃഗങ്ങളെ ശല്യപ്പെടുത്താനും പ്രകോപിപ്പിക്കാനും ശ്രമിക്കാറുണ്ട്. അബദ്ധത്തിൽ വന്യമൃഗങ്ങളുടെ കൂട്ടിലേക്ക് വീണ് ജീവൻ നഷ്ടപ്പെട്ട സംഭവങ്ങളും പലപ്പോഴായി വായിച്ചതാണ്.. ചിലർ തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ കൈ സിംഹക്കൂട്ടിലേക്ക് ഇട്ട ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
Fook around............. pic.twitter.com/N8ETVsXQJr
— Vicious Videos (@ViciousVideos) December 26, 2022
കൂട്ടിൽ ഇരുമ്പ് വേലിക്ക് സമീപം ശാന്തരായി കിടക്കുകയാണ് രണ്ടു സിംഹങ്ങൾ. മൃഗങ്ങളെ കാണാനെത്തിയവരിൽ ഒരാൾ കമ്പികൾക്കിടയിലൂടെ കൂട്ടിലേക്ക് കൈയിട്ട് ഒരു സിംഹത്തെ തലോടുന്നു. പിന്നാലെ രണ്ടാമത്തെ സിംഹത്തെ താലോലിക്കാൻ മറ്റൊരാളും കൈ കൂട്ടിനകത്തേക്ക് ഇട്ടു.
പെട്ടെന്നാണ് ഈ സിംഹം വെട്ടിത്തിരിഞ്ഞ് ആക്രമിക്കാനും കൂട്ടിലേക്കിട്ട കൈ വായിലാക്കാനും ശ്രമിച്ചത്. പരിഭ്രാന്തനായ സന്ദർശകൻ ഉടൻ കൈ വലിച്ചെടുക്കുന്നും നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

