പുലിക്കെന്ത് പൊലീസ്! സ്റ്റേഷനിൽ കയറി നായയെ കടിച്ചുകൊണ്ടുപോയി, ദൃശ്യങ്ങൾ സിസിടിവിയിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ പൊലീസ് സ്റ്റേഷനിൽ കയറി നായയെ കടിച്ചുകൊണ്ടുപോയി പുലി. പൊലീസ് സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ പുലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ജനുവരി 24ന് രത്നഗിരിയിലെ രാജാപ്പൂർ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനകത്ത് അലഞ്ഞുതിരിയുന്ന നായ്ക്കളിലൊന്നിനെയാണ് പുലി പിടികൂടിയത്.
പുലിയുടെ സാന്നിധ്യം അറിഞ്ഞ നായ്ക്കൾ പേടിയോടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇതിന് പിന്നാലെയാണ് പുലി സ്റ്റേഷനിലേക്ക് കടന്നുവരുന്നത്. ഇതോടെ നായ്ക്കൾ ചിതറിയോടി. സ്റ്റേഷനകത്തേക്ക് കയറിയ പുലി പിന്നീട് നായ്ക്കളിലൊന്നിനെ കടിച്ചെടുത്താണ് പുറത്തേക്ക് വരുന്നത്. നായയെയും കൊണ്ട് പുറത്തേക്ക് ഓടിമറയുന്നതും വിഡിയോയിൽ കാണാം.
വിഡിയോ കാണാം...
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

