Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വലയിലാക്കിയ പുലിക്ക് മേൽ പൊലീസുകാർ കയറിനിന്നു, പുലി ചത്തു; സംഭവം യു.പിയിൽ -VIDEO
text_fieldsbookmark_border
ലഖ്നോ: വലയിട്ട് പിടികൂടിയ പുലിക്ക് മുകളിൽ കട്ടിൽ വെച്ച് പൊലീസുകാർ കയറി നിന്നതോടെ പുലി ചത്തു. യു.പിയിലെ സംഭാലിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
സംഭാലിലെ ദത്ര ഗ്രാമത്തിലെ വീട്ടിനുള്ളിൽ പുലി കയറുകയായിരുന്നു. ഇതോടെ വീട്ടുകാർ ഭയന്ന് ഓടി. ഇതിനിടെ പുലി കയറിയ മുറി പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. പിന്നീട് പൊലീസ് എത്തി പുലിയെ വലയിട്ട് പിടിച്ചു. എന്നാൽ, പുലി കുതറിമാറാൻ ശ്രമിച്ചതും പൊലീസുകാർ മുറിയിലുണ്ടായിരുന്ന ചൂടിക്കട്ടിൽ പുലിക്ക് മേലെയിട്ട് അതിൽ കയറി നിൽക്കുകയായിരുന്നു. ഇതേ തുടർന്ന് പുലി ചാവുകയും ചെയ്തു. പുലിയെ പിടികൂടുന്നതിനിടെ ഏതാനും പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

