Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Deep fried water
cancel
Homechevron_rightSocial Mediachevron_rightViralchevron_rightപൊരിച്ച വെള്ളം...

പൊരിച്ച വെള്ളം കഴിച്ചിട്ടുണ്ടോ​?; റെസിപ്പി ഇവിടെകിട്ടും VIDEO

text_fields
bookmark_border

പൊരിച്ച വെള്ളം കഴിച്ചിട്ടുണ്ടോ? കേൾക്കു​േമ്പാൾ ഇതെന്ത്​ കോംബോ എന്ന്​ അമ്പരക്കും. ച്യവനപ്രാശം ഐസ്​ ക്രീമും ന്യൂ​ട്ടെല്ല ബിരിയാണി​യുമെല്ലാം ഉണ്ടാക്കാമെങ്കിൽ വെള്ളം പൊരിച്ചു കഴിച്ചുകൂടേ എന്നാണ്​ ഉയരുന്ന ചോദ്യം. അൽപ്പം പൊടിക്കെകൾ ​പ്രയോഗിച്ചാൽ നല്ല 'പൊരിച്ച വെള്ളം' തയാറാക്കാമെന്ന്​ കണ്ടുപിടിച്ചിരിക്കുകയാണ്​ സമൂഹ മാധ്യമങ്ങൾ.

ലക്ഷക്കണക്കിന്​ പേരാണ്​ പൊരിച്ച വെള്ളത്തിന്‍റെ പാചകക്കുറിപ്പ്​ തപ്പി ഗൂഗ്​ളിൽ കയറിയിറങ്ങിയത്​. 2016 മുതൽ യുട്യൂബിൽ പൊരിച്ച വെള്ളത്തിന്‍റെ പാചക ​വിഡിയോ ലഭിക്കു​മെങ്കിലും ഇപ്പോഴാണ്​ റെസിപ്പി ആളുകൾ ഏറ്റെടുത്തത്​.

2016ൽ യുട്യൂബറും ഷെഫുമായ ​െജാനാഥൻ മർകസാണ്​ ആദ്യം പൊരിച്ച വെള്ളത്തിന്‍റെ വിഡിയോ പോസ്റ്റ്​ ചെയ്​തത്​. എന്നാൽ, ആ വിഡിയോ അധികം ശ്രദ്ധിക്ക​െപ്പട്ടില്ല.

2020 ഡിസംബറിൽ യുട്യൂബറും കെമിക്കൽ എൻജിനീയറുമായ ജെയിംസ്​ ഓർഗിൽ തന്‍റെ യൂട്യൂബ്​ ചാനലായ ആക്ഷൻ ലാബിൽ പൊരിച്ചെടുത്ത വെള്ളത്തിന്‍റെ പുതിയൊരു വിഡിയോ പങ്കുവെക്കുകയായിരുന്നു. വീടുകളിൽ തയാറാക്കുന്നത്​ അപകടകരമാണെന്ന മുന്നറിയിപ്പ്​ നൽകിയാണ്​ വിഡിയോ പങ്കുവെച്ചിരിക്കുന്നതും.

കാൽസ്യം ആൽജിനേറ്റ്​ ഉപയോഗിച്ച്​ വെള്ളം ജെല്ലുപോലെയാക്കും. ശേഷം മുട്ട, ബ്രെഡ്​ പൊടി, അരിപ്പൊടി എന്നിവ ചേർത്തശേഷം ചൂടാക്കിയ എണ്ണയിൽ പൊരിച്ചെടുക്കും. ആദ്യം തയാറാക്കിയ വെള്ളത്തിൽ എന്തെങ്കിലും ലീക്ക്​ ഉണ്ടെങ്കിൽ എണ്ണയിൽ ഇടു​േമ്പാൾ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും ജെയിംസ്​ പറയുന്നു.

പൊരിച്ച ഭക്ഷണങ്ങൾ ഇഷ്​ടപ്പെടുന്ന, എന്നാൽ ഡയറ്റ്​ ചെയ്യുന്ന ആളുകൾക്ക്​ ​ഈ 'പൊരിച്ച വെള്ളം' പാചക്കുറിപ്പ്​ ഉപകാരപ്പെടുമെന്നും ജെയിംസ്​ വിഡിയോയിൽ പറയുന്നുണ്ട്​. ഒമ്പതുലക്ഷം പേരാണ്​ പൊരിച്ച വെള്ളത്തിന്‍റെ പാചക വിഡിയോ ഇതിനോടകം കണ്ടത്​. നിരവധിപേർ രസകരമായ കമന്‍റുകളുമായും വിഡിയോക്ക്​ താഴെയെത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WaterViral VideoFoodDeep fried water
News Summary - latest food trend Deep fried water
Next Story