Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഷോലെ സിനിമയി​െല...

ഷോലെ സിനിമയി​െല ഗാനത്തിന്​ ചുവടു വെച്ച്​ ഇറാനിയൻ വനിത

text_fields
bookmark_border
Iranian woman dancing for sholey movie song
cancel

ന്യൂഡൽഹി: പലപ്പോഴും ഭാഷാപരവും സാംസ്​കാരികവുമായ അതിരുകൾ ഭേദിക്ക​ുന്നതാണ്​ ബോളിവുഡ്​ ചിത്രങ്ങളു​ം ഗാനങ്ങളും. ബോളിവുഡ്​ പെപ്പി ഗാനങ്ങൾക്ക്​ ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലും ആരാധകരുണ്ട്​. അത്തരത്തിൽ ഒരു വിഡിയോയാണ്​ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്​.

1975ൽ പുറത്തിറങ്ങിയ എക്കാലത്തേയും ക്ലാസിക്​ ഹിറ്റായ 'ഷോലെ' എന്ന ചിത്രത്തിലെ 'ജബ്​ തക്​ ഹേ ജാൻ' എന്നു തുടങ്ങുന്ന ഗാനത്തിന്​ ഒരു ഇറാനിയൻ വനിത ചുവടു​വെച്ചും അഭിനയിച്ചും തകർക്കുന്നതാണ്​ വിഡിയോ.

സിനിമാഗാനം വെച്ച്​ വെറുതെ നൃത്തംവെക്കുകയല്ല ഇൗ ആരാധിക ചെയ്യുന്നത്​. ചിത്രത്തിലെ ഗാനരംഗം അതേപടി പുനരാവിഷ്​കരിക്കാനാണ്​ ഇറാനിയൻ വനിതയും കൂട്ടുകാരും ശ്രമിക്കുന്നത്​. ഗാനരംഗത്തിലേതുപോലെ അവർ ഗബ്ബാർ സിങ്​ മുതൽ വീരു വരെയുള്ള കഥാപാത്രങ്ങളായി മാറിക്കൊണ്ടാണ്​ നൃത്തം പുനരാവിഷ്​കരിച്ചത്​.-

മൂന്ന്​ ഭാഗങ്ങളായി ട്വിറ്ററിലിട്ട നൃത്തരംഗം നിരവധി പേരാണ്​ കണ്ട്​ അഭിപ്രായം രേഖപ്പെടു​ത്തിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DancingIranian WomanSholay
News Summary - Iranian Woman Dancing to Sholay Track
Next Story