ഇൻസ്റ്റ തുറന്നാൽ ഡാൻസിങ് ഹസ്കി; ട്രെൻഡ് ഏറ്റെടുത്ത് മിൽമ ഉൾപ്പെടെയുള്ള ബ്രാൻഡുകൾ
text_fields‘നാനോ ബനാന’യും ‘ഹഗ് മൈ യങ്ങർ സെൽഫ്’ ട്രെൻഡൊക്കെ കഴിഞ്ഞു. ഇപ്പോൾ ഇൻസ്റ്റ ഭരിക്കുന്നത് ഡാൻസിങ് ഹസ്കിയാണ്. ഡാൻസ് ചുവടുകളുമായി വിഡിയോകളുടെ അവസാനം പ്രത്യക്ഷമാകുന്ന ഹസ്കിയെ വളരെ പെട്ടെന്നാണ് ഡിജിറ്റൽ ലോകം സ്വീകരിച്ചത്. ടിക്ടോക് കാലത്തെ ക്രിൻജ് വിഡിയോക്ക് അവസാനം റിയാക്ഷൻ എന്ന രീതിയിൽ വിഡിയോ റോസ്റ്റിങ്ങ് ആയിട്ടാണ് ഡാൻസിങ് ഹസ്കിയുടെ കടന്ന് വരവ്.
എ.ഐ വെച്ച് എഡിറ്റ് ചെയ്ത ഹസ്കിയുടെ നൃത്തം ചുരുങ്ങിയ ദിവസം കൊണ്ടാണ് സോഷ്യല് മീഡിയ ഏറ്റെടുത്തത്. ഇപ്പോൾ ഏത് പ്രായക്കാരുടെയുടെയും പ്രിയപ്പെട്ട വിഡിയോ ആയി ഹസ്കി റീൽസുകൾ മാറിയിട്ടുണ്ട്. സംഭവം ട്രെൻഡായതോടെ മിൽമ ഉൾപ്പെടെയുള്ള ബ്രാൻഡുകളും ഹസ്കിയെ ഏറ്റെടുത്തിരിക്കുകയാണ്. ഹസ്കി ഡാൻസ് അനുകരിച്ച് നെറ്റിസൺസും രംഗത്തെത്തിയതോട ഇപ്പോൾ ഇൻസ്റ്റ ഹസ്കി ഡാൻസ് കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് പറയാം.
വിശാൽ നായകനായ തമിഴ് ചിത്രം വെടിയിലെ 'ഇച്ച് ഇച്ച്' എന്ന ഗാനത്തിലെ ചെറിയൊരു പോർഷനിലാണ് ഹസ്കി നൃത്തം വെക്കുന്നത്. ഹസ്കി ഡാൻസ് ഡെയ്ലി എന്ന പേജാണ് ഇതിന് പിന്നിലെന്നാണ് കണ്ടെത്തൽ. ട്രെൻഡ് കുറച്ചു കാലം ഇൻസ്റ്റ ഭരിക്കുമെന്നാണ് നെറ്റിസൺസിന്റെ നിഗമനം. സെലിബ്രറ്റികളും ഡാൻസ് അനുകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഹസ്കി എന്നത് പ്രധാനമായും സൈബീരിയയിലും അലാസ്കയിലുമാണ് കാണപ്പെടുന്ന നായ ആണ്. തണുത്ത പ്രദേശങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. നീല അല്ലെങ്കിൽ തവിട്ട് നിറമുള്ള കണ്ണുകൾ ഇവയുടെ പ്രത്യേകതയാണ്. ചെന്നായയുടെ രൂപസാദൃശ്യമാണ് ഇവക്ക്. പ്രധാനമായും സ്ലെഡ്ജ് (മഞ്ഞുപാളികളിൽ ഓടിക്കുന്ന വണ്ടികൾ) വലിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഹസ്കികൾ മനുഷ്യരോട് ഏറെ സൗഹൃദപരമാണ്. പക്ഷേ ഇവക്ക് നല്ല പരിപാലനവും ശ്രദ്ധയും ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

