
വൈറലാകാൻ റെയിൽവേ സ്റ്റേഷനിൽനിന്ന് പുകവലി; യുട്യൂബർ അറസ്റ്റിൽ, ആരാധകരോട് ക്ഷമ ചോദിച്ച് വിഡിയോ
text_fieldsമുംബൈ: ഇൻസ്റ്റഗ്രാമിലൂടെ ആക്ഷേപാർഹമായ വിഡിയോകൾ പുറത്തിറക്കിയ യു ട്യൂബർ അറസ്റ്റിൽ. ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയും യുട്യൂബറുമായ ആദർശ് ശുക്ലയെയാണ് സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) ഐ.ടി സെൽ അറസ്റ്റ് ചെയ്തത്.
ആക്ഷേപാർഹമായ വിഡിയോകൾ പുറത്തിറക്കിയതിന് ശുക്ല ക്ഷമ േചാദിക്കുന്ന വിഡിയോ സെൻട്രൽ റെയിൽവേ യുട്യൂബിലൂടെ പുറത്തുവിട്ടിരുന്നു.
റെയിൽവേ പ്ലാറ്റ്ഫോമിൽനിന്ന് സിഗരറ്റ് വലിക്കുന്നതാണ് പരാതിക്ക് അടിസ്ഥാനമായ വിഡിയോകൾ. ആദ്യ വിഡിയോയിൽ പ്ലാറ്റ്ഫോമിന്റെ അറ്റത്ത് നിന്നശേഷം ട്രെയിൻ കടന്നുപോകുേമ്പാൾ സിഗരറ്റ് കത്തിക്കുകയും ട്രെയിൻ പോയതിന് ശേഷം മാത്രം അവിടെനിന്ന് മാറുന്നതുമാണ് വിഡിയോ. രണ്ടാമത്തേതിൽ റെയിൽവേ ട്രാക്കിൽ ഇരുന്ന് പുകവലിക്കുന്നതും കാണാം.
സെൻട്രൽ റെയിൽവേയുടെ ആർ.പി.എഫ് ഐ.ടി സെല്ലിന് ട്വിറ്ററിൽ പരാതി ലഭിച്ചതോടെയാണ് നടപടി. തുടർന്ന് ബി.എം.ഡബ്ല്യൂ കാറിന്‍റെ നമ്പർ ഉപയോഗിച്ച് ആദർശ് ശുക്ലയെ പിടികൂടുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ ശുക്ല തന്‍റെ വിഡിയോകൾ ഡിലീറ്റ് ചെയ്തിരുന്നു. പിന്നീട് 6.3ലക്ഷം ഇൻസ്റ്റഗ്രാം ആരാധകരോട് ക്ഷമ ചോദിക്കുകയും ചെയ്തു.