പാൽവർണ്ണത്തിൽ മായികക്കാഴ്ചയൊരുക്കി ധൂത്സാഗർ വെള്ളച്ചാട്ടം; മനംമയക്കി റെയിൽവേയുടെ വീഡിയോ
text_fieldsകാഴ്ച മറയ്ക്കുന്ന മൂടൽമഞ്ഞിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ. ഒറ്റനോട്ടത്തിൽ ഇതാണ് തോന്നുക. പക്ഷേ, കനത്തമഴയും നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും മൂലം മുന്നോട്ട് നീങ്ങാനാകാതെ നിർത്തിയിട്ടിരിക്കുകയാണ് അതെന്ന് പിന്നീടാണ് മനസ്സിലാകുക. ബംഗളൂരു-ഗോവ റൂട്ടിലെ ധൂത്സാഗർ വെള്ളച്ചാട്ടത്തിനരികിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ വീഡിയോ റെയിൽവേ മന്ത്രാലയം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇത് വൈറലാകുകയും ചെയ്തു.
WATCH: A train passing through Doodhsagar waterfall in South Western Railway, halted due to heavy rainfall. @RailMinIndia pic.twitter.com/lrGbfPpYbd
— Prasar Bharati News Services पी.बी.एन.एस. (@PBNS_India) July 28, 2021
ഭഗ്വാൻ മഹാവീർ സാങ്ച്വറിയിലും പശ്ചിമഘട്ടത്തിലെ മൊള്ളെം നാഷണൽ പാർക്കിലുമായി നിലകൊള്ളുന്നതാണ് ധൂത്സാഗർ വെള്ളച്ചാട്ടം. പേര് സൂചിപ്പിക്കുന്നതുപോലെ നിറഞ്ഞൊഴുകുേമ്പാൾ പാലൊഴുകും പോലെയാണ് ധൂത്സാഗർ വെള്ളച്ചാട്ടം അനുഭവപ്പെടുക. പശ്ചിമഘട്ടത്തിൽ നിന്ന് പനജിയിലേക്കുള്ള യാത്രക്കിടെ മണ്ഡോവി നദിയിൽ രൂപം കൊണ്ടിട്ടുള്ളതാണ് ധൂത്സാഗർ. 310 മീറ്റർ ഉയരവും 30 മീറ്റർ വീതിയുമുള്ള ധൂത്സാഗർ ഇന്ത്യയിലെ വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. നിബിഡ വനത്താൽ ചുറ്റപ്പെട്ട വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളും ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

