തിരക്കേറിയ ഹൈവേയിൽ കുതിരവണ്ടിയിൽ പാഞ്ഞ് യുവാക്കൾ; പ്രതിഷേധം, അറസ്റ്റ്
text_fieldsമുംബൈ: തിരക്കേറിയ മുംബൈ - അഹമ്മദാബാദ് ഹൈവേയിലൂടെ ഞായറാഴ്ച വൈകുന്നേരം സഞ്ചരിക്കുകയായിരുന്ന യാത്രക്കാർ ഒരു കാഴ്ച കണ്ട് അന്തംവിട്ടു. റോഡിലൂടെ ആറ് കുതിരവണ്ടികൾ കുതിച്ചു വരുന്നു. ഒരു വണ്ടിയിലും രണ്ടു വീതം കുതിരകളെ പൂട്ടിയിരിക്കുന്നു. ഹൈവേയിൽ പുതുതായി തുറന്ന വെർസോവ പാലത്തിലായിരുന്നു സംഭവം.
ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാരിലാരോ പകർത്തുകയും വൈറലാവുകയും ചെയ്തു. കുതിരവണ്ടിയിലുണ്ടായിരുന്ന യുവാക്കൾ റോഡിലെ വാഹനങ്ങൾക്കൊപ്പം വേഗതയിൽ ഓടാൻ കുതിരകളെ നിർദയം അടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
#horsecartrace #Illegalhorsecartrace #VasaiHighway
— HP Live News (@hplivenews1) June 19, 2023
Illegal horse-cart race at Versova Bridgehttps://t.co/Ao1Xg5I8ON pic.twitter.com/5mZ18Qv4Ew
ഒരു കൂട്ടം യുവാക്കൾ ബൈക്കുകളിൽ കുതിരവണ്ടികൾക്ക് പിന്നാലെയുണ്ടായിരുന്നു. ഇവർ ബിയർ കുടിക്കുകയും ഒഴിഞ്ഞ കുപ്പികൾ റോഡിൽ വലിച്ചെറിയുകയും ചെയ്തു.
സംഭവം വിവാദമാകുകയും പ്രതിഷേധമുയരുകയും ചെയ്തതോടെ ദിൻദോഷി പൊലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. രണ്ട് കുതിരവണ്ടികൾ പിടിച്ചെടുത്തു. കുതിരവണ്ടികളെല്ലാം മുംബൈയിൽനിന്നുള്ളവയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

