Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightപെൻഗ്വിനുകളെ...

പെൻഗ്വിനുകളെ ഇഷ്ടമാണോ..? എങ്കിലിതാ അന്റാർട്ടിക്കയിൽ നിങ്ങളെയും കാത്ത് തൊഴിലവസരം

text_fields
bookmark_border
പെൻഗ്വിനുകളെ ഇഷ്ടമാണോ..? എങ്കിലിതാ അന്റാർട്ടിക്കയിൽ നിങ്ങളെയും കാത്ത് തൊഴിലവസരം
cancel
Listen to this Article

പെൻഗ്വിനെ ഇഷ്ടമുള്ളവരാണോ നിങ്ങൾ....? അവയുമായി ഇടപഴകാനും കളിക്കാനുമൊക്കെ ആഗ്രഹമുണ്ടോ...? എങ്കിൽ അന്റാർട്ടിക്കയിൽ നിങ്ങൾക്കായി ഒരു ജോലി കാത്തിരിപ്പുണ്ട്. യുകെ അന്റാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് എന്ന ബ്രിട്ടീഷ് ചാരിറ്റി സംഘടനയാണ് ട്വിറ്ററിലൂടെ ആ സന്തോഷവാർത്തയുമായി എത്തിയത്.

പടിഞ്ഞാറ് പാമർ ദ്വീപസമൂഹത്തിലെ ഗൗഡിയർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന പോർട്ട് ലോക്ക്റോയിൽ തൊഴിലവസരം വാഗ്ദാനം ചെയ്തുള്ള പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ബേസ് ലീഡർ, ഷോപ്പ് മാനേജർ, ജനറൽ അസിസ്റ്റന്റ് എന്നീ പോസ്റ്റുകളിലേക്കാണ് അവസരമുള്ളത്. അതേസമയം, 2022 നവംബർ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിലേക്കാണ് നിയമനം.

അന്റാർട്ടിക്കയിലെ തീവ്രമായ താപനിലയിൽ ജീവിക്കുന്നത് തീർത്തും കഠിനമായിരിക്കുമെന്ന കാര്യം ഓർമയിലുണ്ടായിരിക്കണം... വേനൽ കാലമായാൽ താപനില 50 ഡിഗ്രി ഫാരൻഹീറ്റ് വരെ എത്തിയേക്കും. തണുത്ത കാറ്റ് വീശുമ്പോൾ മരവിച്ചുപോകുന്ന അവസ്ഥയുമുണ്ടാകും. എന്നാൽ, അവിടെ ലഭിക്കുന്ന ആനുകൂല്യങ്ങളും പെൻഗ്വിനുകളുമൊത്തുള്ള സഹവാസവുമൊക്കെ ഒരുപക്ഷേ അന്റാർട്ടിക്കക്കാലം ആഹ്ലാദകരമാക്കിയേക്കാം..!

അതേസമയം, ജോലിക്ക് അപേക്ഷിക്കുന്നവർ ശാരീരിക ക്ഷമതയും, പാരിസ്ഥിതികമായി അറിവും ഉള്ളവരാണെന്ന് ഉറപ്പാക്കണം. അത്തരക്കാർക്ക് മാത്രമായിരിക്കും ജോലി ലഭിക്കുക. കൂടാതെ, ടാപ്പ് വെള്ളമോ, ഇന്റർനെറ്റോ ഇല്ലാതെ ജീവിക്കാനും തയ്യാറാകണം. വൈദ്യുതിയും പരിമിതമായിരിക്കും.

ജോലി ലഭിച്ചാൽ, തൊഴിലാളികൾ പെൻഗ്വിനുകളുടെ എണ്ണം എടുക്കേണ്ടതായി വരും. അവിടെയുള്ള ഓഫീസും ഷോപ്പും പരിപാലിക്കുകയും വേണം. ഗവേഷണ ആവശ്യങ്ങൾക്കായി മറ്റ് വന്യജീവികളുടെ എണ്ണവും കണക്കാക്കേണ്ടതുണ്ട്. അവസാനം എല്ലാം സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണം. അന്റാർട്ടിക്കയിലെ ഏറ്റവും ജനപ്രിയമായ വിനോദ സഞ്ചാര കേന്ദ്രമാണ് പോർട്ട് ലോക്ക്റോയ്. അവിടെ വർഷാവർഷം 18,000 -ത്തോളം സന്ദർശകരായി എത്താറുണ്ട്. എന്നാൽ കോവിഡിന്റെ വരവോടെ രണ്ടുവർഷമായി ആരും അവിടേക്ക് എത്തിയിട്ടില്ല.

ഇന്ത്യക്കാർട്ട് അപേക്ഷിക്കാമോ...??

ഇന്ത്യക്കാർ അടക്കമുള്ള അന്തർദേശീയ ഉദ്യോഗാർത്ഥികൾക്കും ഈ ജോലിക്ക് വേണ്ടി അപേക്ഷിക്കാം. എന്നാൽ, അവർക്ക് യു.കെ വിസ ഉണ്ടായിരിക്കണം. ജോലി നൽകുന്ന ചാരിറ്റി സംഘടന വിസ സ്‍പോൺസർ ചെയ്യുന്നതായിരിക്കില്ല.

ജോലി ചെയ്യാനുള്ള നിങ്ങളുടെ അവകാശം തെളിയിക്കാൻ ഇന്റർവ്യൂ ഘട്ടത്തിൽ നിങ്ങളോട് ചില രേഖകൾ ആവശ്യപ്പെടും, അതിൽ പാസ്‌പോർട്ടുകൾ, തുടരാനുള്ള അനിശ്ചിതകാല അവധി, വിസ അല്ലെങ്കിൽ മറ്റേതെങ്കിലും അനുബന്ധ രേഖകൾ എന്നിവ ഉൾപ്പെട്ടേക്കാം. അവ നൽകാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ അപേക്ഷ പരിഗണിക്കില്ല. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഏപ്രിൽ 25-ആണ്. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഈ വർഷം ഒക്ടോബറിൽ കേംബ്രിഡ്ജിൽ ഒരാഴ്ചത്തെ പരിശീലനവും ഉണ്ടായേക്കും.

Show Full Article
TAGS:Antarctica Job opportunity Penguins 
News Summary - If you love penguins, there is a job opportunity in Antarctica
Next Story